നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലസ്കോപ്പ് ബഹിരാകാശത്തേക്ക്; നാസ ലക്ഷ്യമിടുന്നതെന്ത്?

നാസയുടെ നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലസ്കോപ്പിന്റെ വിക്ഷേപണം ഇന്ന്. വർഷങ്ങൾ നീണ്ട വികസന പ്രവർത്തനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ശാസ്ത്രജ്ഞർക്ക് പ്രപഞ്ചത്തിന്റെ കൂടുതൽ വിശാലമായ കാഴ്ച ലഭിക്കാൻ രൂപകൽപ്പന ടെലിസ്കോപ്പ് ദൗത്യത്തിന് തുടക്കം കുറിക്കുന്നത്.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39എയിൽ നിന്ന് ഇന്ത്യൻ സമയം വൈകീട്ട് 4:56-നാണ് വിക്ഷേപണം. സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റ് സ്പേസ് ടെലിസ്കോപ്പിനെയും വഹിച്ച് കുതിച്ചുയരും.
ആരാണ് നാൻസി ഗ്രേസ് റോമൻ
നാസയുടെ ആദ്യത്തെ ചീഫ് അസ്ട്രോണറായ നാൻസി ഗ്രേസ് റോമന്റെ പേരാണ് ഈ ടെലസ്കോപ്പിന് നൽകിയിരിക്കുന്നത്. ഹബിൾ ദൂരദർശിനിക്ക് അടിത്തറയിടാൻ സഹായിച്ച പ്രവർത്തനങ്ങൾ 'ഹബിളിന്റെ മാതാവ്' (Mother of Hubble) എന്ന വിളിപ്പേര് അവർക്ക് നേടിക്കൊടുത്തു.അവരുടെ പേരിലുള്ള സ്പേസ് ടെലസ്കോപ്പ് ഇനി പ്രപഞ്ചത്തിലേക്ക് കൂടുതൽ വിശാലമായ ജാലകം ശാസ്ത്രജ്ഞർക്ക് മുമ്പിൽ തുറക്കും
നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ ഏകദേശം ഒൻപത് മാസം മുൻപ് ടെലസ്കോപ്പ് വിക്ഷേപിക്കപ്പെടുന്നു എന്നത് ഈ ദൗത്യത്തിന്റെ മറ്റൊരു പ്രത്യേകത. റോക്കറ്റിൽ നിന്ന് വേർപെട്ട ശേഷം ടെലസ്കോപ്പ് ഭൂമിയിൽ നിന്ന് ഏകദേശം 16 ലക്ഷം കിലോമീറ്റർ അകലെയുള്ള രണ്ടാമത്തെ സൺ-എർത്ത് ലഗ്രാഞ്ച് പോയിന്റി (L2) ലേക്കുള്ള യാത്ര തുടങ്ങും. അവിടെനിന്ന് ഇതിന് പ്രപഞ്ചത്തിന്റെ വിശാലവും തടസരഹിതവുമായ കാഴ്ച ശാസ്ത്രജ്ഞർക്ക് സമ്മാനിക്കും.
സ്പേസ് ടെലിസ്കോപ്പിന്റെ പ്രാധ്യാന്യമെന്ത് ?
വിശാലമായ കാഴ്ചപരിധിയാണ് (field of view) ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ 2.4 മീറ്റർ വലിപ്പമുള്ള പ്രൈമറി മിറർ ഹബിളിന്റേതിന് സമാനമാണ്. എന്നാൽ ഇതിന്റെ വൈഡ് ഫീൽഡ് ഇൻസ്ട്രുമെന്റിന് (Wide Field Instrument) ഹബിളിന്റെ കാഴ്ചപരിധിയേക്കാൾ കുറഞ്ഞത് 100 മടങ്ങ് വലിയ ആകാശമേഖല ഒറ്റ നിരീക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.
പ്രപഞ്ചത്തിന്റെ അതിവിശാലമായ ഭാഗങ്ങൾ നിരീക്ഷിക്കാനും താരാപഥങ്ങളുടെയും മറ്റ് ഘടനകളുടെയും ദൃശ്യങ്ങൾ തയ്യാറാക്കാനും റോമാന് സാധിക്കും. അഞ്ച് വർഷത്തെ ദൗത്യകാലയളവിൽ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെക്കുറിച്ചും, താരാപഥങ്ങൾ എങ്ങനെ പരിണമിക്കുന്നു എന്നതിനെക്കുറിച്ച് റോമൻ പഠിക്കുകയും സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരയുകയും ചെയ്യും. നക്ഷത്രങ്ങളുടെ പ്രകാശത്തെ തടഞ്ഞ് സമീപത്തുള്ള ചില ഭീമാകാരമായ ഗ്രഹങ്ങളുടെ ചിത്രങ്ങൾ നേരിട്ട് പകർത്താൻ രൂപകൽപ്പന ചെയ്ത കോറോണഗ്രാഫ് ഇൻസ്ട്രുമെന്റ് (Coronagraph Instrument) എന്ന സാങ്കേതികവിദ്യയും ഇതിൽ ഉപയോഗിക്കും.
Content Highlights: Launching today, August 30, at 4:56 pm IST from Kennedy Space Center., Powered by a SpaceX Falcon Heavy rocket., Features a Wide Field Instrument with a field of view 100 times larger than Hubble., Aims to investigate dark energy, dark matter, and discover exoplanets over a five-year mission.