Ceasefire മുതല്‍ AI വരെ; 2025-ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് എന്തൊക്കെ? വെളിപ്പെടുത്തി ടെക് കമ്പനി

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ഇന്ത്യക്കാര്‍ 2025-ല്‍ ഗൂഗിളില്‍ തിരഞ്ഞത് എന്തൊക്കെ? കായിക മത്സരങ്ങളോടുള്ള താത്പര്യം സാങ്കേതിക വിദ്യയുടെയും നിര്‍മിതബുദ്ധിയുടെയും വളര്‍ച്ചയിലുള്ള ജിജ്ഞാസ എന്നിവയടക്കം വെളിപ്പെടുത്തുന്നതാണ് ഗൂഗിള്‍ പുറത്തുവിട്ട 2025-ലെ സെര്‍ച്ച് ട്രെന്‍ഡുകള്‍. ഇന്ത്യയില്‍നിന്നുള്ള ഓവറോള്‍ സെര്‍ച്ചില്‍ ഒന്നാം സ്ഥാനത്തെത്തിയത് IPL 2025 ആണ്. രണ്ടാം സ്ഥാനത്ത് ഗൂഗിള്‍ ജെമിനിയും മൂന്നാം സ്ഥാനത്ത് എഐ (നിര്‍മിതബുദ്ധി) യുമാണെന്ന് ഗൂഗിള്‍ പുറത്തുവിട്ട ഡേറ്റ വ്യക്തമാക്കുന്നു.

ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വാര്‍ത്തയും ട്രാവല്‍ ട്രെന്‍ഡും മഹാകുംഭമേള ആയിരുന്നു. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോകേണ്ടത് എങ്ങനെ എന്നതടക്കമുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ വന്‍തോതില്‍ ഗൂഗിളില്‍ തിരഞ്ഞു. 'Ceasefire' (വെടിനിര്‍ത്തല്‍) എന്ന വാക്കാണ് അര്‍ഥം കണ്ടെത്താന്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറും ട്രെന്‍ഡിങ് പട്ടികയില്‍ ഇടംനേടി. തൊട്ടടുത്തുള്ളവയെക്കുറിച്ചുള്ള തിരയലില്‍ ഒന്നാം സ്ഥാനത്തെത്തിയത് ‘Earthquake near me’ ആണ്. വായൂ ഗുണനിലവാരവും ഈ പട്ടികയില്‍ ട്രെന്‍ഡിങ്ങായി.

മുന്‍നിരയിലുള്ള മറ്റ് സെര്‍ച്ചുകളില്‍ നാനോ ബനാന പ്രോ (ഗൂഗിളിന്റെ ഇമേജ് മോഡല്‍) പ്രോംപ്റ്റുകള്‍, '3D മോഡല്‍ ട്രെന്‍ഡ്', 'ജെമിനി സാരി ട്രെന്‍ഡ് പ്രോംപ്റ്റ്' പോലുള്ള ഉള്‍പ്പെടുന്നു. എഐയുമായി ബന്ധപ്പെട്ട മറ്റ് സെര്‍ച്ചുകളില്‍ ഡീപ്സീക്ക്, പെര്‍പ്ലെക്‌സിറ്റി, ചാറ്റ്ജിപിടി, ഗൂഗിള്‍ എഐ സ്റ്റുഡിയോ, ഫ്‌ളോ, എക്‌സിന്റെ ഗ്രോക്ക് എന്നിവ ഉള്‍പ്പെടുന്നു.

പതിവുപോലെ സെര്‍ച്ചില്‍ ക്രിക്കറ്റ് ആധിപത്യം നിലനിര്‍ത്തി. എന്നാല്‍ വനിതാ താരങ്ങളിലേക്ക് സെര്‍ച്ചില്‍ ഗണ്യമായ മാറ്റമുണ്ടായി. IPL 2025 നുപുറമെ ഏഷ്യാ കപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയും ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടവയാണ്. ജെമിമ റോഡ്രിഗ്‌സ് ഗൂഗിള്‍ സെര്‍ച്ചിലെ ഒന്നാം നമ്പര്‍ വനിതാ വ്യക്തിത്വമായി. സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ എന്നിവരും ഈ പട്ടികയില്‍ ഇടംനേടി. വനിതാ ലോകകപ്പ്, ഇന്ത്യ വിമെന്‍ vs സൗത്താഫ്രിക്ക വിമന്‍ പോലുള്ള മത്സരങ്ങളും ട്രെന്‍ഡിങ് സെര്‍ച്ചില്‍ ഉള്‍പ്പെട്ടു. സയ്യാര ആയിരുന്നു സെര്‍ച്ചിലെ ഒന്നാം നമ്പര്‍ ട്രെന്‍ഡിംഗ് സിനിമ. കാന്താര രണ്ടാം സ്ഥാനത്തെത്തി.

2025-ല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത് ഇവയാണ്:

A - Aneet Padda & Ahaan Panday

B- Bryan Johnson on Nikhil Kamath's podcast

C - Ceasefire

D - Dharmendra

E- Earthquake near me

F - Final Destination & Floodlighting

G - Google Gemini

H - Haldi Trend

I - the Indian Premier League

J - Jemimah Rodrigues

K - Kantara

L- Labubu

M- Maha Kumbh

N - Nano Banana Trends

O - Operation Sindoor

P & Q - Phu Quoc, Philippines, Phuket, and Pondicherry.

R - Ranveer Allahabadia

S- Squid Game & Sunita Williams

T & U - Thekua, Ukadiche Modak

V- Vaibhav Suryavanshi

W- Women's World Cup & Waqf Bill

X- X's Grok

Y - Yorkshire Pudding

Z- Zubeen Garg

Content Highlights: Discover what Indians searched for in 2025! From AI & Google Gemini to IPL 2025 & cultural trends, explore the year`s top searches, news, and interests.