സഹകരണ ബാങ്കുകളിലെ ഫ്രണ്ട്‌ ഓഫീസിൽ ഇനി Al അസിസ്റ്റന്റ്‌ ‘ചങ്ങായി' , ഇന്ത്യയിൽ ആദ്യം

#ടെക്നോളജി ഡെസ്ക്
ബാങ്കിലെ ഫ്രണ്ട് ഓഫീസിൽ ചങ്ങായി അസിസ്റ്റന്റ് ഉപയോഗിക്കുന്നയാൾ | Photo: Mathrubhumi
ബാങ്കിലെ ഫ്രണ്ട് ഓഫീസിൽ ചങ്ങായി അസിസ്റ്റന്റ് ഉപയോഗിക്കുന്നയാൾ | Photo: Mathrubhumi

സഹകരണ ബാങ്കുകളിലെ ഫ്രണ്ട്‌ ഓഫീസ്‌ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ ആദ്യത്തെ എഐ അസിസ്റ്റന്റ്‌ ‘ചങ്ങായി' (ChangAl) അവതരിപ്പിച്ചു. സഹകരണ ബാങ്കുകളിലെ ഫ്രണ്ട്‌ ഓഫീസ്‌ പ്രവർത്തനങ്ങളും ഉപഭോക്ത സേവനങ്ങളും ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ട്‌ നിർമിച്ച, ഇന്ത്യയിലെ ആദൃത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ അസിസ്റ്റന്റാണിത്‌. സഹകരണ ബാങ്കിംഗ്‌ സോഫ്റ്റ്‌വെയർ മേഖലയിൽ 28 വർഷമായി പ്രവൃത്തിക്കുന്ന സിലിക്കൺ ഐടി സൊല്യൂഷൻസ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്, 'ചങ്ങായി' അവതരിപ്പിച്ചത്.
സഹകരണ പ്രസ്ഥാനത്തിന്റെ സവിശേഷമായ പ്രവർത്തനരീതികൾ, പ്രാദേശിക ഭാഷാപരമായ ആവശ്യങ്ങൾ എന്നിവ മുൻനിർത്തി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ അസിസ്റ്റന്റാണിത്‌. ബാങ്കിംഗ്‌ ഇടപാടുകൾ കൂടുതൽ സുതാര്യവും വിശ്വസനീയവും സൗഹൃദപരവുമാക്കുക എന്നതാണ്‌ ഉൽപ്പന്നത്തിന്റെ ലക്ഷ്യം.‌‌

ബാങ്കുകളുടെ ഫ്രണ്ട്‌ ഓഫീസിൽ നടക്കാറുള്ള 80 ശതമാനത്തോളം വരുന്ന നിത്യജോലികൾ ചങ്ങായി ഏറ്റെടുക്കും. ഇത് ബാങ്ക്‌ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നു. ഇതുവഴി അവർക്ക് കൂടുതൽ മൂല്യവത്തായ മറ്റ്‌ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.

"സാങ്കേതികവിദ്യ ബാങ്കിംഗിനെ ലളിതമാക്കണമെന്നാണ്‌ ഞങ്ങൾ വിശ്വസിക്കുന്നത്‌. സഹകരണ മേഖലയുടെ വ്യക്തിഗതമായ തനിമ നിലനിർത്തിക്കൊണ്ട്‌ തന്നെ ആധുനിക ബാങ്കിംഗുമായി അവരെ മത്സരക്ഷമമാക്കാൻ 'ചങ്ങായി' സഹായിക്കും." സിലിക്കൺ ഐടി സൊല്യൂഷൻസ്‌ എം ഡി മനോജ്‌ സി.പി യും സി ടി ഒ വിനോദ്‌ പി.വി യും പറയുന്നു .

ചങ്ങായിയുടെ പ്രധാന സവിശേഷതകൾ

  • പ്രാദേശിക ഭാഷാ പിന്തുണ: ഗ്രാമീണ-നഗര മേഖലകളിലെ ഉപഭോക്താക്കൾക്ക്‌ തങ്ങളുടെ സ്വന്തം ഭാഷയിൽ ഡിജിറ്റൽ ബാങ്കിംഗ്‌ സേവനങ്ങൾ ലഭ്യമാക്കുന്നു.. അത്യാധുനിക സുരക്ഷ: എഐ അടിസ്ഥാനമാക്കിയുള്ള 'ഫേഷ്യൽ റെക്കഗ്നിഷൻ' വഴി ഇടപാടുകാരെ വേഗത്തിൽ തിരിച്ചറിയാനും ആൾമാറാട്ടവും തട്ടിപ്പുകളും തടയാനും സാധിക്കുന്നു.
  • സമഗ്രമായ സാമ്പത്തിക കാഴ്ചപ്പാട്‌: ഉപഭോക്താക്കൾക്ക്‌ അവരുടെ മുഴുവൻ നിക്ഷേപങ്ങളുടെയും വായ്പകളുടെയും വിവരങ്ങൾ സ്ക്രീനിൽ വ്യക്തമായി കാണാൻ സാധിക്കും.
  • വേഗത്തിലുള്ള തീരുമാനങ്ങൾ: സ്വർണപ്പണയത്തിനുള്ള അർഹത പരിശോധിക്കാനും നിക്ഷേപങ്ങളുടെ പലിശ ലാഭം കണക്കാക്കാനും ഇതിലൂടെ നിമിഷങ്ങൾക്കുള്ളിൽ സാധിക്കും.

Content Highlights: ChangAI: India’s First AI Assistant for Cooperative Banks Launched by Silicon IT Solutions