ചൈനയുടെ 'ഗ്രേറ്റ് ഫയര്‍വാള്‍' മറികടന്ന് പാശ്ചാത്യ ഉള്ളടക്കം ചൈനക്കാരിലെത്തിച്ച് ഒരു ചൈനീസ് ആപ്പ്

വിദേശ സോഷ്യല്‍ മീഡിയാ ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ചൈനീസ് പൗരന്മാരെ വിലക്കുന്ന ശക്തമായ സൈബര്‍ വന്‍മതിലാണ് ചൈനയ്ക്കുള്ളത്. ഗ്രേറ്റ് ഫയര്‍വാള്‍ എന്നറിയപ്പെടുന്ന ഈ നിയന്ത്രണങ്ങളെ മറികടന്ന് ചെറിയ രീതിയില്‍ യൂട്യൂബ് ഉള്‍പ്പടെയുള്ള പാശ്ചാത്യ ഉള്ളടക്കങ്ങള്‍ കാണാന്‍ അനുവദിക്കുകയാണ് അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ട്യൂബര്‍ ആപ്ലിക്കേഷന്‍.
ചൈനയിലെ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നാണ് ട്യൂബര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാവുക. ചൈനയിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്വിഹൂ 360 യുടെ ഒരു സഹസ്ഥാപനമാണ് ഇത് പുറത്തിറക്കിയത്. ലക്ഷക്കണക്കിനാളുകള്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ആപ്പ്‌സ്റ്റോറില്‍ ഇത് ലഭ്യമല്ല
ഇങ്ങനെയുള്ള പ്രോക്‌സി ആപ്ലിക്കേഷനുകള്‍ ചൈനയില്‍ ആദ്യമായല്ല. നിലവില്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഗൂഗിളോ ഫെയ്‌സ്ബുക്കോ സന്ദര്‍ശിക്കണമെങ്കില്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് അഥവാ വിപിഎന്‍ സേവനങ്ങളെ ആശ്രയിക്കണം. ട്യൂബര്‍ ചൈനയുടെ ഗ്രേറ്റ് ഫയര്‍വാളിനെ ചെറിയതോതിലെങ്കിലും മറികടക്കുന്നു.
ചൈനയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ട്യൂബര്‍ ആപ്പിനെ സ്വീകരിച്ചുവെങ്കിലും ചിലര്‍ ആപ്പിന്റെ വേഗം കുറവാണെന്ന് പരാതി പറയുന്നുണ്ട്. 1989 ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം, ഹോങ് കോങ് പ്രക്ഷോഭം പോലുള്ള ചില വിഷയങ്ങള്‍ക്ക് ചൈനയിലെ ഇന്റര്‍നെറ്റില്‍ വിലക്കുണ്ട്.
Content Highlights: Chinese app allows access to some content on Western social media sites
Content Highlights: