ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ അവസരം; വിലക്കിഴിവുമായി കമ്പനിയുടെ ദീപാവലി ഓഫര്‍

Photo: Apple
Photo: Apple

ആപ്പിളിന്റെ ഐഫോണ്‍ മോഡലുകളും മാക്കുകളും ഐപാഡുകളുമെല്ലാം ഇതിനകം ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ പോലുള്ള ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ എക്കാലത്തേയും കുറഞ്ഞ വിലയ്ക്ക് വില്‍പനയ്ക്കുണ്ട്. എങ്കിലും, ആപ്പിള്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് ആപ്പിള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 3 മുതലാണ് ഉത്സവ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ജനപ്രിയമായ പുതിയ ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവയും മറ്റും വിലക്കിഴിവില്‍ ലഭ്യമാകും.

Apple.com/in എന്ന വെബ്‌സൈറ്റില്‍ നിലവില്‍ ഓഫറുമായി ബന്ധപ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദീപാവലി വില്‍പനയെ സൂചിപ്പിക്കുന്ന വിധത്തില്‍ ദീപത്തിന്റെ മാതൃകയിലുള്ള ആപ്പിള്‍ ലോഗോയും ബാനറിലുണ്ട്. 

ഈ ഓഫറുകള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഡല്‍ഹിയിലും മുംബൈയിലുമുള്ള ആപ്പിള്‍ സ്റ്റോറുകളിലും ലഭിക്കും എന്നതാണ് പ്രത്യേകത. 

മുന്‍നിര ബാങ്കുകളില്‍ നിന്നുള്ള ആറ് മാസം വരെയുള്ള ഇഎംഐ ലഭ്യമാകും. കയ്യിലുള്ള ആപ്പിള്‍ ഉപകരണം ട്രേഡ് ഇന്‍ (എക്‌സ്‌ചേഞ്ച്) ചെയ്ത് പുതിയ ഉപകരണത്തിന് വിലക്കിഴിവ് നേടാം. തിരഞ്ഞെടുത്ത ആപ്പിള്‍ ഉപകരണങ്ങള്‍ക്കൊപ്പം മൂന്ന് മാസത്തെ ആപ്പിള്‍ മ്യൂസിക് സൗജന്യമായി ആസ്വദിക്കാം. 

ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങുന്നതിനാല്‍ ഈ ഉപകരണങ്ങളിലെല്ലാം ഉപഭോക്താക്കള്‍ക്ക് സ്വന്തം പേരോ ഇമേജികളോ നമ്പറുകളോ സൗജന്യമായി പതിപ്പിച്ച് വാങ്ങാനുമാവും. 


 

Content Highlights: Apple offers Diwali discounts on iPhones, iPads, and Macs.