ഹോം ഇന്റർനെറ്റിലും അപ്ലോഡിങ്ങിലും എയർടെൽ ഒന്നാമത് – ഓപ്പൺ സിഗ്നൽ റിപ്പോർട്ട്

#ടെക്നോളജി ഡെസ്ക്
Photo: Mathrubhumi
Photo: Mathrubhumi

തിരുവനന്തപുരം: ഇന്ത്യയിൽ ഇന്റർനെറ്റ് അപ്ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെൽ ഒന്നാമത്. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി സംബന്ധമായ കാര്യങ്ങൾ വിശകലനം ചെയ്യുന്ന സ്വതന്ത്ര, അന്താരാഷ്ട്ര സ്ഥാപനമായ ഓപ്പൺസിഗ്നലിന്റെ 2026 നവംബർ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇന്ത്യയിലെ മികച്ച ഹോം ഇന്റർനെറ്റും എയർടെല്ലാണ്. ഓപ്പൺസിഗ്നലിന്റെ അഞ്ച് ഓവറാൾ അവാർഡുകളും എയർടെല്ലിന് ലഭിച്ചു. റിലയബിലിറ്റി, സ്ഥിരതയാർന്ന ഗുണനിലവാരം, ഡൗൺലോഡ് വേഗം, അപ്ലോഡ് വേഗം, വീഡിയോ എന്നിവയിൽ എയർടെൽ ഒന്നാമതാണ്.

എയർടെല്ലിന്റെ ഓവറാൾ റിലയബിലിറ്റി സ്കോർ 486 പോയിന്റാണ്. ഈ സ്കോറിൽ ജിയോ എയർടെല്ലിനെക്കാൾ 63 പോയിന്റുകൾ പിന്നിലാണ്. കൂടാതെ, അപ്ലോഡ്, ഡൗൺലോഡ് വേഗതകളിൽ എയർടെല്ലിന് ജിയോയെക്കാൾ 26-27 ശതമാനം കൂടുതൽ വേഗമുണ്ട്. ഈ വേഗതകളിൽ രണ്ടാം സ്ഥാനം ബി.എസ്.എൻ.എല്ലിനാണ്.

Content Highlights: Airtel officially delivers the fastest upload and download speeds in India according to the Nov 2026 OpenSignal Report. Discover how Airtel outperformed Jio and BSNL in network reliability.