200MP ക്യാമറയും ഫ്ലെക്സ് ടൈറ്റാനിയം ഡിസ്പ്ലേയും; Galaxy Z Fold 8 Ultra, Z Fold 8 ഫോണുകൾ വിപണിയിൽ

#ടെക്നോളജി ഡെസ്ക്
Galaxy Z Fold 8 Ultra | Photo: Samsung
Galaxy Z Fold 8 Ultra | Photo: Samsung

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണുകളായ ഗാലക്‌സി Z ഫോൾഡ് 8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ഈ സീരീസിൽ സാംസങ് ഗാലക്‌സി Z ഫോൾഡ് 8 അൾട്രാ, ഗാലക്‌സി Z ഫോൾഡ് 8 എന്നിങ്ങനെ രണ്ടു മോഡലുകളാണുള്ളത്. 2026 ജൂലായ് 22-ന് നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വെച്ചാണ് ഫോണുകൾ പുറത്തിറക്കിയത്. അൾട്രാ മോഡൽ കഴിഞ്ഞ വർഷത്തെ ഗാലക്‌സി Z ഫോൾഡ് 7-ന്റെ പിൻഗാമിയായി എത്തുമ്പോൾ, ബേസിക് മോഡൽ സാംസങ്ങിന്റെ ആദ്യത്തെ വൈഡ്-ഫോൾഡിങ് ഹാൻഡ്‌സെറ്റായാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. പുതിയ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ, വില, സവിശേഷതകൾ എന്നിവ താഴെ നൽകുന്നു:

വിവിധ വേരിയന്റുകളും വിലയും

  • ഗാലക്‌സി Z ഫോൾഡ് 8 അൾട്രാ: 12 GB റാമും 256 GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 1,99,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ക്രീം, ഗ്രാഫൈറ്റ്, വയലറ്റ് ഷാഡോ, ഗ്രീൻ ഷാഡോ (ഓൺലൈൻ എക്സ്ക്ലൂസീവ്) എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
  • ഗാലക്‌സി Z ഫോൾഡ് 8: 12 GB റാമും 256 GB സ്റ്റോറേജുമുള്ള മോഡലിന് 1,79,999 രൂപയാണ് വില. ഗ്രാഫൈറ്റ്, ക്രീം, ലാവെൻഡർ, പിസ്തേഷ്യോ (ഓൺലൈൻ എക്സ്ക്ലൂസീവ്) എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാകുന്നത്.
Galaxy Z Fold 8 | Photo: Samsung

ഡിസൈനും ഡിസ്‌പ്ലേയും

അൾട്രാ മോഡലിൽ 6.5 ഇഞ്ച് അമോലെഡ് കവർ ഡിസ്‌പ്ലേയും 8 ഇഞ്ച് ഫോൾഡബിൾ അമോലെഡ് സ്ക്രീനുമാണുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് സെറാമിക് 3 പ്രൊട്ടക്ഷനും ഫോണിനുണ്ട്. ഇതോടൊപ്പം വിശാലമായ 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഫോൾഡബിൾ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ ഡിസ്‌പ്ലേയുമുണ്ട്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും, പൊടിയിൽനിന്നും വെള്ളത്തിൽനിന്നും സംരക്ഷണം നൽകുന്ന IP48 റേറ്റിങ്ങും ഈ മോഡലിനുണ്ട്.

ഫോൾഡബിൾ സ്ക്രീനിന്റെ നടുവിലുള്ള ക്രീസ് കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ഫ്ലെക്സ് ടൈറ്റാനിയം ഡിസ്പ്ലേ സാങ്കേതികവിദ്യ ഫോണിന് നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനുകളാണിതിന്. ഫോണിന് ഏകദേശം 215 ഗ്രാം ഭാരമുണ്ട്.

ഗാലക്സി സെഡ് ഫോൾഡ് 8-ൽ 7.6 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഫോൾഡബിൾ ഡിസ്പ്ലേയാണ്. 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഇതിനുണ്ട്. അൾട്രാ മോഡലിലേതുപോലെ ഫ്ലെക്സ് ടൈറ്റാനിയം ഡിസ്പ്ലേ സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. 5.5 ഇഞ്ച് ‍ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്പ്ലേയാണ് ഇതിനുള്ളത്. IP48 റേറ്റിങ്ങുള്ള ഫോണാണിത്.

പെർഫോമൻസും ബാറ്ററിയും

കരുത്തുറ്റ പ്രകടനത്തിനായി രണ്ടു മോഡലുകളിലും സാംസങ് കസ്റ്റമൈസ് ചെയ്ത 3 nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 16 GB വരെ റാമും 1 TB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോണുകളിൽ ലഭിക്കും.

അൾട്രാ മോഡലിൽ 45 W വയേർഡ് ചാർജിങ്ങും 20 W വയർലെസ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്ന വലിയ 5,000 mAh ബാറ്ററിയാണുള്ളത്. Z ഫോൾഡ് 8-ൽ സമാനമായ ചാർജിങ് പിന്തുണയുള്ള അല്പം ചെറിയ 4,800 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

ക്യാമറയും ഓപ്പറേറ്റിങ് സിസ്റ്റവും

ഗാലക്‌സി Z ഫോൾഡ് 8 അൾട്രായിൽ ഫോട്ടോഗ്രാഫിക്കായി ട്രിപ്പിൾ റിയർ ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്. 200 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗാലക്‌സി Z ഫോൾഡ് 8-ൽ ആകട്ടെ, ഡ്യുവൽ റിയർ ക്യാമറ മാത്രമേയുള്ളൂ. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമാണ് നൽകിയിരിക്കുന്നത്.

രണ്ടു ഫോണുകളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 മെഗാപിക്സലിന്റെ രണ്ടു ക്യാമറകൾ (ഫോൾഡബിൾ സ്ക്രീനിലും കവർ ഡിസ്‌പ്ലേയിലും) ഒരുക്കിയിട്ടുണ്ട്. ഇവ രണ്ടും ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള One UI 9 ഒ.എസ്സിലാണ് പ്രവർത്തിക്കുന്നത്.

കൂടുതൽ വലിയ ഫോൾഡിംഗ് സ്ക്രീൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഫോൺ ആണ് ഗാലക്‌സി Z ഫോൾഡ് 8 തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ പരമ്പരാഗതമായ ഗാലക്‌സി ഫോൾഡ് ഡിസൈൻ, മികച്ച ക്യാമറ സംവിധാനം (200MP ട്രിപ്പിൾ ക്യാമറ), കൂടുതൽ വലിയ ബാറ്ററി എന്നിവയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കൂടുതൽ തുക നൽകി അൾട്രാ മോഡൽ വാങ്ങാം.

എന്തായാലും ഇത്തവണ ഗാലക്സി Z ഫോൾഡ് 8 സീരീസിനോട് മത്സരിക്കാൻ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണും എത്തിയേക്കും. സെപ്റ്റംബറിൽ ആപ്പിൾ ആദ്യ ഫോൾ‍ഡബിൾ ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Content Highlights: Samsung has launched its latest flagship foldables, the Galaxy Z Fold 8 and Galaxy Z Fold 8 Ultra, powered by the Snapdragon 8 Elite Gen 5 processor, featuring Flex Titanium display technology, and priced starting at ₹1,79,999 in India