48,999 രൂപയ്ക്ക് 18 മണിക്കൂർ ബാറ്ററി ലൈഫ്! എച്ച്പിയുടെ ഓംനിപാഡ് 12 വിപണിയിൽ

ഓംനിപാഡ് 12 ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് എച്ച്പി ഇന്ത്യ. വിദ്യാർഥികൾ, എംഎസ്എംഇകൾ, യുവ പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് എച്ച്പി ഒരുക്കിയിരിക്കുന്നത്.
വേർപെടുത്താവുന്ന കീബോർഡുള്ള ഇതിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ക്വാൽക്കോം സ്നാപ്ഡ്രാഗൺ പ്രൊസസറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 400 നിറ്റ്സ് തെളിച്ചവും 90 ഹെർട്സ് റീഫ്രെഷ് റേറ്റുമുള്ള 12 ഇഞ്ച് 2കെ മൾട്ടി-ടച്ച് ഡിസ്പ്ലേ, 18 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 600 ഗ്രാം ഭാരം എന്നിവ പ്രധാന സവിശേഷതകളാണ്.
കൂടാതെ മികച്ച വീഡിയോ കോളുകൾക്കായി ക്വാഡ് സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, 8 എംപി ഫ്രണ്ട്, 13 എംപി പിൻ ക്യാമറകളും ഇതിലുണ്ട്. 8 ജിബി എൽപിഡിഡിആർ 5 റാമും മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ലഭ്യമാണ്.
ഡെനിം ബ്ലൂ, മെറ്റിയർ സിൽവർ നിറങ്ങളിൽ ലഭ്യമായ എച്ച്പി ഓംനിപാഡ് 12ന്റെ പ്രാരംഭ വില 48,999 രൂപയാണ്. എച്ച്പി ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിലൂടെ വാങ്ങാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 5,000 രൂപ ക്യാഷ്ബാക്കും പ്രമുഖ നിർമിത ബുദ്ധി (എഐ) ടൂളുകളുടെ 1 വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷനും ലോഞ്ച് ഓഫറായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: HP India has launched the HP Omnipad 12 Android tablet featuring a 12-inch 2K display, Snapdragon processor, detachable keyboard, and up to 18 hours of battery life, priced starting at ₹48,999.