സാത്താൻ II; ലോകത്തെ ഏറ്റവും മാരകമായ മിസൈൽ, അമേരിക്കയ്ക്ക് നെഞ്ചിടിപ്പേറ്റി റഷ്യയുടെ നീക്കം

റഷ്യൻ  പ്രസിഡന്റ് വ്ലാഡിമിർ പുതിൻ, പശ്ചാത്തലത്തിൽ 'സർമത്' മിസൈൽ പരീക്ഷിക്കുന്നതിന്റെ ദൃശ്യം. | Photo:  Ramil Sitdikov / POOL / AFP and Handout / Russian Defence Ministry / AFP
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ, പശ്ചാത്തലത്തിൽ 'സർമത്' മിസൈൽ പരീക്ഷിക്കുന്നതിന്റെ ദൃശ്യം. | Photo: Ramil Sitdikov / POOL / AFP and Handout / Russian Defence Ministry / AFP

അണുവായുധം കേന്ദ്രീകരിച്ച്, സൈനികശേഷി നവീകരിക്കുന്നതിന്റെ ഭാഗമായി റഷ്യ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. യുക്രൈൻ യുദ്ധം അവസാനിക്കാറായി എന്ന പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പുതിയ മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. 'സർമാത്‌' (Sarmat) എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈൽ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതാണെന്ന് പുതിൻ വ്യക്തമാക്കി. അമേരിക്ക വരെ ആണവായുധങ്ങൾ എത്തിക്കാൻ ശേഷിയുള്ള, ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈലാണിതെന്നാണ് അവകാശവാദം. പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള സമാനമായ ഏതൊരു മിസൈലിനേക്കാളും നാലിരട്ടിയിലധികം പ്രഹരശേഷി ഇതിനുണ്ടെന്നാണ് പുതിൻ പറയുന്നത്. മിസൈലുകൾ ഈ വർഷം അവസാനത്തോടെ സൈന്യത്തിന്റെ ഭാഗമാകുമെന്ന് പുതിൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച കാലപ്പഴക്കം ചെന്ന 'വോയേവോഡ' (Voyevoda) മിസൈലുകൾക്ക് പകരമായാണ് റഷ്യ പുതിയ മിസൈൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2018-ൽ പദ്ധതി ആരംഭിച്ചത് മുതൽ ഒട്ടേറെ പ്രതിസന്ധികളാണ് സർമാത്‌ മിസൈൽ നേരിട്ടത്. 2023 ഫെബ്രുവരിയിലെ പരാജയപ്പെട്ട വിക്ഷേപണവും 2024-ൽ വിക്ഷേപണ തറയിലുണ്ടായ മാരകമായ സ്ഫോടനവും ഉൾപ്പെടെയുള്ള തിരിച്ചടികൾക്ക് ശേഷമാണ് ഇപ്പോൾ മിസൈൽ സൈന്യത്തിൽ ഉൾപ്പെടുത്താൻ സജ്ജമായിരിക്കുന്നത്. എന്താണ് സർമാത്‌ മിസൈലുകളുടെ സവിശേഷത? എങ്ങനെയാണ് ഇത് റഷ്യ- അമേരിക്ക ബലാബലത്തെ സ്വാധീനിക്കുന്നത്?

Content Highlights: Russia has successfully tested its next-generation, nuclear-capable RS-28 Sarmat intercontinental ballistic missile, liquid-fueled and capable of carrying up to 16 warheads, signaling a massive upgrade to its strategic deterrent amid ongoing tensions with the West.

Continue reading