SU-57 വിൽക്കേണ്ടത് റഷ്യയുടെ ആവശ്യം, തിരിച്ചടിയായി ഉപരോധം; ചൈനീസ് ചിപ്പിലെ അപകടം, ചൂണ്ടയിൽ കൊത്താതെ ഇന്ത്യ

എസ്.യു-57 യുദ്ധവിമാനം| Rosoboronexport
എസ്.യു-57 യുദ്ധവിമാനം| Rosoboronexport

വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എഎംസിഎ (Advanced Medium Combat Aircratf). എന്നാൽ, തങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത എസ്.യു-57 ( SU-57) എന്ന അഞ്ചാംതലമുറ യുദ്ധവിമാനം ഇന്ത്യയേക്കൊണ്ട് എങ്ങനെയും വാങ്ങിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മോഹന വാഗ്ദാനങ്ങളും സമ്മർദ്ദങ്ങളും തുടരുകയാണ് റഷ്യ. വിദേശ സ്‌റ്റെൽത്ത് വിമാനങ്ങളോട് തത്കാലം നോ പറഞ്ഞിരിക്കുന്ന ഇന്ത്യ പക്ഷെ ഉടൻതന്നെ മാറിച്ചിന്തിച്ചേക്കുമെന്നാണ് റഷ്യ കരുതുന്നത്.

മൂന്ന് പ്രധാന കാരണങ്ങളാണ് അതിന് റഷ്യ കാണുന്നത്.
ഒന്നാമതായി, ഇന്ത്യൻ വ്യോമസേന ഇപ്പോൾ യുദ്ധവിമാനങ്ങളുടെ വലിയ കുറവ് നേരിടുകയാണ്. 42 സ്‌ക്വാഡ്രണുകൾ വേണ്ടിടത്ത് ഇപ്പോൾ ഇന്ത്യൻ വ്യോമസേന 31 സ്‌ക്വാഡ്രൺ എന്ന ദുർബലമായ ശേഷിയിലേക്ക് എത്തിയിരിക്കുകയാണ്. കൂടുതൽ അത്യാധുനിക വിമാനങ്ങളുടെ ആവശ്യകത നിലവിൽ ഇന്ത്യൻ വ്യോമസേന നേരിടുന്നുണ്ട്.

Content Highlights: India faces pressure from Russia to purchase the su-57, as it deals with a shortage of advanced fighter jets and regional security challenges.

Continue reading