തോൽക്കരുത്, പക്ഷെ പഠിക്കണം ചൈനയിൽ നിന്ന്, യുദ്ധവിമാന എൻജിൻ വികസനത്തിലെ ചൈനീസ് പാഠം

പ്രതിരോധ തന്ത്രങ്ങളിൽ വ്യോമശക്തി തന്ത്രപ്രധാനമാണ്. പരമാധികാരത്തിന്റെ അടയാളം. എന്നാൽ ശക്തമായ ഒരു വ്യോമസേനയുണ്ടാകണമെങ്കിൽ സ്വയംപര്യാപ്തമായ സ്വന്തമായ ഒരു വ്യോമയാന ഇക്കോസിസ്റ്റം ഉണ്ടാകുക എന്നതാണ് ഇതിൽ പ്രധാനം. എങ്കിൽ മാത്രമേ സ്വന്തം യുദ്ധവിമാനങ്ങൾ അതിന്റെ പരിപൂർണതയിൽ പ്രവർത്തിക്കൂ. ഒരു യുദ്ധവിമാനത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന 'ജെറ്റ് എൻജിൻ' സാങ്കേതികവിദ്യ സ്വന്തമാക്കുക എന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സ്വപ്നമാണ്. എന്നാൽ, നാല് പതിറ്റാണ്ടോളമായി ഇന്ത്യ ഈ മേഖലയിൽ നടത്തുന്ന പരിശ്രമങ്ങൾ ഭാഗികമായ വിജയങ്ങൾ മാത്രമാണ് കൈവരിച്ചിട്ടുള്ളത്. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ 'തേജസി'നായി വികസിപ്പിക്കാൻ തുടങ്ങിയ 'കാവേരി' (GTX-35VS Kaveri) എൻജിൻ പ്രോഗ്രാം നേരിട്ട സാങ്കേതിക തിരിച്ചടികൾ നമ്മുടെ മുന്നിലുണ്ട്.
അതേസമയം ചൈന ഈ രംഗത്ത് കൈവരിച്ച വമ്പിച്ച മുന്നേറ്റങ്ങളും ഒരു വലിയ താരതമ്യ പഠനത്തിന് വഴിയൊരുക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇന്നും ഒരു കാര്യക്ഷമമായ യുദ്ധവിമാന എൻജിൻ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കാൻ കഴിയാത്തത് എന്ന ചോദ്യം ഇന്ത്യൻ ശാസ്ത്രലോകത്തെയും പ്രതിരോധ വകുപ്പിനെയും ഒരുപോലെ അലട്ടുന്ന ഒന്നാണ്. ഒന്നുമില്ലായ്മയിൽ നിന്നാണ് ചൈന സ്വന്തമായൊരു യുദ്ധവിമാന എൻജിൻ വികസിപ്പിച്ചെടുത്തത്. ഇന്ന് അതിന്റെ കരുത്തിൽ അവർ അഞ്ചാംതലമുറ യുദ്ധവിമാനം വികസിപ്പിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്തു. ഇതിൽ നിന്ന് ഇന്ത്യയ്ക്ക് ഏറെ പഠിക്കാനുണ്ട്.
Content Highlights: Analysis of the technical failures of India's indigenous Kaveri engine project., A comparative study of China's high-investment, persistent jet engine development strategy., Highlights critical technological hurdles like single crystal blades and high-altitude testing facilities., Outlines India's new strategy focusing on foreign collaboration (GE, Safran) and private sector involvement.