ക്ലോസ് ബാറ്റിൽ കാർബൈനുകളും ടോർപിഡോകളും; 4666 കോടിയുടെ ആയുധ കരാർ ഒപ്പിട്ട് ഇന്ത്യ

ന്യൂഡൽഹി: കര, നാവിക സേനകൾക്കായി അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങാൻ 4666 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട് പ്രതിരോധമന്ത്രാലയം. ഹെവിവെയ്റ്റ് ടോർപ്പിഡോകളും ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകളും അടക്കമുള്ളവ വാങ്ങാൻ ഭാരത് ഫോർജ് ലിമിറ്റഡ്, പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്.
4.25 ലക്ഷത്തിലധികം സിക്യുബി (ക്ലോസ് ക്വാർട്ടർ ബാറ്റിൽ) കാർബൈനുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് ഫോർജ് ലിമിറ്റഡുമായും പിഎൽആർ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി 2770 കോടി രൂപയുടെ കരാറുണ്ട്.
നാവികസേനയുടെ കൽവാരി ക്ലാസ് അന്തർവാഹിനികൾക്കായി (പി-75) ഏകദേശം 1896 കോടി ചെലവിൽ 48 ഹെവിവെയ്റ്റ് ടോർപ്പിഡോകൾ വാങ്ങും. ഇറ്റലിയിലെ എസ്ആർഎൽ സബ്മറൈൻ സിസ്റ്റംസുമായാണ് ഈ കരാർ. 2028 ഏപ്രിലിൽ ഈ ടോർപ്പിഡോകളുടെ വിതരണം ആരംഭിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Content Highlights: India`s Ministry of Defence signs ₹4666 crore deals for advanced weapons, including heavy torpedoes and carbines, boosting naval and army capabilities.