സഫ്രാനോ റോൾസ് റോയ്‌സോ? അഞ്ചാം തലമുറ യുദ്ധവിമാന എൻജിനും വാഗ്ദാന പെരുമഴയിലെ കെണികളും

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ഇന്ത്യൻ വ്യോമസേനയുടെ ആധുനികവൽക്കരണം അതീവ ഗുരുതരമായ  പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം അതിവേഗം കുറയുമ്പോൾ, മറുഭാഗത്ത് അയൽരാജ്യങ്ങളിൽനിന്നുള്ള സ്‌റ്റെൽത്ത് ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ അംഗീകൃത സ്‌ക്വാഡ്രൺ ബലം 42.5 ആയിരിക്കെ, വെറും 29 മുതൽ 31 വരെ സജീവ സ്‌ക്വാഡ്രണുകൾ മാത്രമാണ് രാജ്യത്തിനുള്ളത്. പാകിസ്താൻ തങ്ങളുടെ വ്യോമസേനയിലേക്ക് ചൈനീസ് നിർമ്മിത ജെ-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങുന്നതും ചൈന ഇതിനകം വൻതോതിൽ ജെ-20 വിമാനങ്ങൾ വിന്യസിച്ചിരിക്കുന്നതും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഈ ഭീഷണി നേരിടാൻ ഇന്ത്യ വികസിപ്പിക്കുന്ന അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാന പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) ഇന്ത്യയുടെ വ്യോമ പ്രതിരോധ പരമാധികാരത്തിന് നിർണായകമാണ്. എംസിഎയുടെ ആദ്യ ഘട്ട വിമാനങ്ങളായ മാർക്ക് 1 പ്രോട്ടോടൈപ്പുകൾക്ക് കരുത്തുപകരാൻ അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിന്റെ(ജിഇ) F414INS6 എഞ്ചിനാണ് ഇന്ത്യ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഈ എഞ്ചിനുമായി ബന്ധപ്പെട്ട വാണിജ്യ ചർച്ചകൾ നിലവിൽ പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. തുടക്കത്തിൽ ഒരു എഞ്ചിന് 70 മുതൽ 80 കോടി രൂപ വരെ വില നിശ്ചയിച്ചിരുന്ന ജിഇ, ഇപ്പോൾ മൂന്നിരട്ടിയിലധികം തുക ആവശ്യപ്പെടുന്നു.  ഇന്ത്യയിൽ ഒരു അസംബ്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 6,000 കോടി രൂപയോളം അധികമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പൂർണ്ണമായ സാങ്കേതികവിദ്യാ കൈമാറ്റത്തിന് അവർ തയാറായിട്ടില്ല.

Content Highlights: India’s AMCA Fighter Jet: Can France or UK Save the Air Force? The Hidden Risks Behind India’s Massive Fighter Jet Engine Deals. The Truth About India’s Quest for 5th-Gen Stealth Sovereignty.

Continue reading