മിഗ്-21 ചരിത്രത്തിലേക്ക്, സെപ്റ്റംബറിൽ യാത്രയയപ്പ്; ഇനി തേജസിന്റെ കാലം

നോയിഡ: നീണ്ട 62 വർഷം ഇന്ത്യയുടെ സൈനികമുന്നേറ്റങ്ങളിൽ പങ്കാളിയായ മിഗ്-21 യുദ്ധവിമാനം വിടവാങ്ങുന്നു. അവസാനത്തെ മിഗ്-21 സെപ്റ്റംബർ 19-ന് പൂർണമായും നിലത്തിറക്കും. ഛത്തീസ്ഗഢിലെ വ്യോമത്താവളത്തിൽ 23 സ്‌ക്വാഡ്രൺ (പാന്തേഴ്‌സ്) അന്ന് ആ പോരാളിക്ക് ആചാരപരമായ യാത്രയയപ്പുനൽകും.
സേവനകാലയളവിൽ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം മുൻപന്തിയിലുണ്ടായിരുന്ന മിഗ് ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച തേജസ് എംകെ1എ ആകും മിഗ് 21-ന് പകരം വ്യോമസേനയ്ക്ക് കൂട്ടാവുക. കൂടുതൽ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിക്കുന്ന തേജസിന്റെ വിതരണത്തിലുണ്ടായ കാലതാമസമാണ് മിഗ് 21 വിമാനങ്ങളുടെ പ്രവർത്തനകാലം നീട്ടിക്കൊടുത്തത്. മിഗ്-21 വിമാനങ്ങൾ വിരമിക്കുന്നതോടെ ഇന്ത്യയുടെ യുദ്ധവിമാനങ്ങളുടെ എണ്ണം 29 ആയി കുറയും. 1960-കൾക്കുശേഷമുള്ള ഏറ്റവും താഴ്ന്നനിലയാണിത്.
തുടക്കം
1963-ലാണ് മിഗ് 21 വ്യോമസേനയുടെ ഭാഗമായത്. പഴയ സോവിയറ്റ് യൂണിയനിൽനിന്നുവാങ്ങിയ ഇവ ഇന്ത്യയിൽ ഏറ്റവും കൂടുതൽക്കാലം സേവനത്തിലുണ്ടായിരുന്ന യുദ്ധവിമാനംകൂടിയാണ്. അന്നുമുതൽ ഏകദേശം 900 മിഗ് 21 ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ഏകദേശം 660 എണ്ണം ഇന്ത്യയിൽത്തന്നെ നിർമിച്ചു. 1965-ലെയും 1971-ലെയും ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങൾ, 1999-ലെ കാർഗിൽ യുദ്ധം, 2019-ലെ ബാലകോട്ട് ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയിൽ മിഗ്-21 പങ്കാളിയായി.
പറക്കും ശവപ്പെട്ടി
സമീപവർഷങ്ങളിൽ മിഗ്-21 പതിവായി അപകടത്തിൽപ്പെട്ടു. നാനൂറിലധികം അപകടങ്ങൾ, പൈലറ്റുമാർക്ക് ഗുരുതരമായ പരിക്ക്. 'പറക്കും ശവപ്പെട്ടി' എന്ന് ഈ വിമാനത്തിന് പേരുവീണു.
Content Highlights: India`s MiG-21 fighter jet, a mainstay for 62 years, will be retired on September 19th. The last MiG