ദക്ഷിണേഷ്യൻ ബാസ്കറ്റ്ബോൾ; ഇന്ത്യൻ വനിതകൾ ചാമ്പ്യന്മാർ

ന്യൂഡൽഹി: ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗത്ത് ഏഷ്യൻ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ (സാബ ) വനിതാ യോഗ്യതാ മത്സരത്തിൽ 79-ാം റാങ്കിലുള്ള ഇന്ത്യ റാങ്കിങ്ങില്ലാത്ത മാലദ്വീപിനെ (107-32) തോൽപ്പിച്ച് സാബ ചാമ്പ്യൻഷിപ്പിൽ കിരീടം നേടി. ഇതോടെ 2025 ജൂലൈ 13-20 വരെ ചൈനയിൽ നടക്കുന്ന ഫിബ ഏഷ്യാ വനിതാ ഏഷ്യാ കപ്പിൻ്റെ ലെവൽ 2-ലേക്ക് യോഗ്യത നേടാനായി.
.
ഇന്ത്യക്കായി ദർശിനി കൃഷ്ണമൂർത്തി 20 പോയിൻ്റുമായി ടോപ് സ്‌കോററായി. 19 പോയിൻ്റുമായി സഞ്ജന രമേശും പത്തു പോയിന്റുകൾവീതം നേടി ക്യാപ്റ്റൻ ശ്രീകലയും സത്യ കൃഷ്ണമൂർത്തിയും മികച്ച പ്രകടനം നടത്തി. ഹരിമ സുന്ദരി, മൻമീത് കൗർ എന്നിവർ 9 പോയിന്റുകൾ നേടിയപ്പോൾ അനീഷ് ക്ലീറ്റസ്, കൃതിക സുരേഷ്ബാബു എന്നിവർ 8 പോയിൻ്റുകൾവീതവും സ്കോർ ചെയ്തു. മാലദീപിനുവേണ്ടി റിഫ ഇബ്രാഹിം ഏഴു പോയിന്റ് സ്കോർ ചെയ്തു.
Content Highlights: saba basketball india champion