ഹോക്കിയിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ, ദക്ഷിണ കൊറിയയെയും തകർത്തു

നഗോയ: ഏഷ്യൻ ഗെയിംസിൽ അപരാജിതകുതിപ്പ് തുടർന്ന് ഇന്ത്യയുടെ പുരുഷ ഹോക്കി ടീം. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചു. ദക്ഷിണ കൊറിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ എട്ടുഗോളുകൾക്കാണ് ജയം.
ആദ്യ ക്വാർട്ടറിൽ തന്നെ ദക്ഷിണ കൊറിയയുടെ വല നിറച്ചാണ് ഇന്ത്യ തുടങ്ങിയത്. നാലുഗോളുകളാണ് ആദ്യ ക്വാർട്ടറിൽ ഇന്ത്യ അടിച്ചുകൂട്ടിയത്. ഷിലാനന്ദ് ലക്രയാണ് ഇന്ത്യക്കായി ആദ്യ ഗോളടിച്ചത്. പിന്നാലെ പത്താം മിനിറ്റിൽ സിഖ്ജീത് സിങ്ങും 11-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും വലകുലുക്കി. അഭിഷേകും ഗോളടിച്ചതോടെ ആദ്യ ക്വാർട്ടർ 4-0 നാണ് അവസാനിച്ചത്. 26-ാം മിനിറ്റിൽ ദിൽപ്രീത് സിങ് ലക്ഷ്യം കണ്ടു. രണ്ടാം ക്വാർട്ടറിലെ ഏക ഗോളായിരുന്നു ഇത്.
𝗔 𝗧𝗛𝗜𝗥𝗗 𝗦𝗧𝗥𝗔𝗜𝗚𝗛𝗧 𝗪𝗜𝗡! 🇮🇳🔥
The Indian Men’s Team's commanding 8-2 victory over South Korea is not only their third consecutive at Asian Games 2026 but also the best ever against the South Koreans in Asian Games history ! 🏑💪
India now turn their attention to… pic.twitter.com/yQRyC5mlKz— Hockey India (@TheHockeyIndia) September 24, 2026
പിന്നീട് ദിൽപ്രീതും അഭിഷേകും മത്സരത്തിലെ തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. അതേസമയം കൊറിയ രണ്ട് ഗോൾ മടക്കി. കിം ജാഹോ, കിം യോങ് ബോക്ക് എന്നിവരാണ് സ്‌കോറർമാർ. രജിന്ദർ സിങ് ഇന്ത്യക്കായി 60-ാം മിനിറ്റിലും ഗോളടിച്ചതോടെ 8-2 ന് ഇന്ത്യ ജയിച്ചു.
Content Highlights: India secured a dominant 8-2 victory over South Korea in the Asian Games men's hockey group stage