വമ്പൻ തിരിച്ചുവരവ്, സ്‌ക്വാഷിൽ അനാഹത് ഫൈനലിൽ; മിക്‌സഡ് ഡബിൾസിൽ വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് സ്‌ക്വാഷിൽ തിളങ്ങി ഇന്ത്യ. വനിതാ സിംഗിൾസിൽ ജപ്പാൻ താരത്തിന്റെ വെല്ലുവിളി അതിജീവിച്ച് അനാഹത് സിങ് ഫൈനലിലെത്തി. ആദ്യ രണ്ട് ഗെയിം തോറ്റ ശേഷമായിരുന്നു അനാഹതിന്റെ തിരിച്ചുവരവ്.
ആദ്യ ഗെയിം 11-9നും രണ്ടാം ഗെയിം 13-11നും ജപ്പാൻതാരം സതോമി വതനാബെ സ്വന്തമാക്കി. എന്നാൽ പിന്നീടുള്ള മൂന്ന് ഗെയിമുകളിൽ അനാഹത് വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. മൂന്നാം ഗെയിം 12-10ന് നേടിയ അവർ നാലാം ഗെയിമിലും അഞ്ചാം ഗെയിമിലും ജപ്പാൻ താരത്തെ ചിത്രത്തിലേ ഇല്ലാതാക്കി. 11-6, 11-3 എന്നിങ്ങനെയായിരുന്നു അവസാന രണ്ട് ഗെയിമുകളിലെ സ്‌കോർനില.
അതേസമയം മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ-സെന്തിൽകുമാർ സഖ്യം വെങ്കലം നേടി. സെമി ഫൈനലിൽ ഇന്ത്യൻ ജോഡി ഹോങ്കോങ്ങിന്റെ കാ യി ലീങ്-മിങ് ഹോങ് ടാങ് സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. സ്‌കോർ: 11-10, 2-11, 11-10.
40-കാരിയായ ജോഷ്‌ന ചിന്നപ്പയുടെ ഏഷ്യൻ ഗെയിംസിലെ ആറാം മെഡലാണിത്. 2010-ലാണ് ആദ്യ മെഡൽ നേടിയത്. അന്ന് ടീം ഇനത്തിൽ വെങ്കലം നേടി. പിന്നീട് 2014-ൽ ടീം ഇനത്തിൽ വെള്ളി സ്വന്തമാക്കി. 2018-ൽ ടീം ഇനത്തിൽ വെള്ളിയും വനിതാ സിംഗിൾസിൽ വെങ്കലവും നേടി. 2022-ൽ ടീം ഇനത്തിൽ വെങ്കലവും ഇത്തവണ മിക്‌സഡ് ഡബിൾസിൽ വെങ്കലവും കഴുത്തിലണിഞ്ഞു.
Content Highlights: Anahat Singh staged a phenomenal comeback from two games down to reach the Asian Games women's singles squash final., Joshna Chinappa and Senthilkumar secured the bronze medal in the mixed doubles event., This marks the sixth Asian Games medal for 40-year-old veteran Joshna Chinappa.