സ്റ്റേറ്റ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: വനിതകളിൽ സുഭദ്ര കെ. സോണി ചാമ്പ്യൻ; പുരുഷന്മാരിൽ അഭിൻ

സുഭദ്ര കെ. സോണി
സുഭദ്ര കെ. സോണി

തിരുവനന്തപുരം: എട്ടാമത് സ്റ്റേറ്റ് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യനായ ബി. നിഖിതയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് കഴിഞ്ഞ വര്‍ഷത്തെ U - 19 ചാമ്പ്യനായ സുഭദ്ര കെ. സോണി വനിതാ വിഭാഗത്തില്‍ ചാമ്പ്യനായി. സ്‌കോര്‍: 13-11,14-12,11-1

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നാഷണല്‍ ഗെയിംസ് സ്‌ക്വാഷ് സെന്ററില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ അഭിന്‍ ജോ ജെ വില്യംസ്, ഓംകാര്‍ വിനോദിനെ 8-11,11-8,11-3,11-5ന് തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി.

മറ്റു വിഭാഗങ്ങളില്‍ കിരീടം നേടിയവര്‍: ഹരിനന്ദന്‍ സി ജെ (U-11), റോഷന്‍ സുരേഷ് ( U-13), കാര്‍ത്തികേയന്‍ എം ആര്‍ (U-15), ആകാശ് ബി എസ് (U-17) ആരാധന ദിനേഷ്(U-13 ഗേള്‍സ്), അദിതി നായര്‍( U-17 ഗേള്‍സ്).

Content Highlights: State Squash Championship: Subhadra K. Soni Clinches Women's Title in Upset Victory