സൂപ്പര്‍ ഓവറില്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ എന്തായിരുന്നു മനസ്സില്‍?- രോഹിത് പറയുന്നു

Rohit Sharma   Photo Courtesy: BCCI
Rohit Sharma Photo Courtesy: BCCI

ഹാമില്‍ട്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ മാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഹാമില്‍ട്ടണില്‍ കണ്ടത്. സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്തിലും സിക്‌സറുകള്‍ പറത്തി രോഹിത് ശര്‍മ്മ ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു. ഒപ്പം ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി-20 പരമ്പരയെന്ന ചരിത്രനേട്ടവും.

മത്സരത്തിന് ശേഷം സൂപ്പര്‍ ഓവറിലെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. കെ.എല്‍ രാഹുലിനൊപ്പം ക്രീസിലിറങ്ങുമ്പോള്‍ മനസ്സിലെ കണക്കുകൂട്ടല്‍ എന്തായിരുന്നുവെന്നും മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് വെളിപ്പെടുത്തി.

'ആദ്യമായിട്ടാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണയില്ലായിരുന്നു. ആദ്യ പന്തില്‍ എന്തു ചെയ്യണമെന്നും അറിയില്ലായിരുന്നു. ഒന്നും ആലോചിക്കാന്‍ തോന്നിയില്ല. മികച്ച ഷോട്ടിന് ശ്രമിക്കുക എന്നത് മാത്രമായിരുന്നു മനസ്സില്‍. ആദ്യ രണ്ട് ട്വന്റി-20യിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് നന്നായി ചെയ്യണമെന്നുണ്ടായിരുന്നു. ഈ മത്സരം വിജയിച്ചാല്‍ പരമ്പര നേടാം എന്നത് മാത്രമായിരുന്നു മനസ്സില്‍.' രോഹിത് വ്യക്തമാക്കി.

Content Highlights: Rohit Sharma after starring in India's thrilling win in Hamilton

Content Highlights: