കുടുംബം ആശങ്കയിലാണ്, പാകിസ്താനില്‍ കളിക്കാനില്ലെന്ന് ബംഗ്ലാ താരം

Mushfiqur Rahim    Photo Courtesy: Getty Images
Mushfiqur Rahim Photo Courtesy: Getty Images

ധാക്ക: ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്താനിലേക്ക് പോകാനാകില്ലെന്ന് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. കുടുംബത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖുര്‍ റഹീം വ്യക്തമാക്കി. ഇതോടെ ബംഗ്ലാദേശിന്റെ പാക് പര്യടനത്തിന് മുഷ്ഫിഖുര്‍ ഉണ്ടാകില്ല. നേരത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിന്ന്‌ താരം പിന്മാറിയിരുന്നു.

'പാകിസ്താനിലേക്ക് പോകില്ലെന്ന് ഞാന്‍ വളരെ കാലം മുമ്പുതന്നെ വ്യക്തമാക്കിയതാണ്. ബോര്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. ഞാന്‍ ഒരു കത്തും നല്‍കിയിരുന്നു. എന്റെ കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പോകരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിനായി കളിക്കാതിരിക്കുക എന്നതിനേക്കാള്‍ വലിയ പാപമില്ല. പി.എസ്.എല്ലില്‍ കളിക്കാനുള്ള ഓഫര്‍ ഞാന്‍ നേരത്തെ നിരസിച്ചിരുന്നു.' ബംഗ്ലാ താരം വ്യക്തമാക്കി.

Read More: 'സ്മിത്തിനേയും വില്ല്യംസണേയും കണ്ടുപഠിച്ചു, ദ്രാവിഡുമായി താരതമ്യം ചെയ്യുന്നത് ആദരം'.

മൂന്നു ഘട്ടങ്ങളിലായാണ് ബംഗ്ലാദേശ് ടീം പാകിസ്താന്‍ പര്യടനം നടത്തുന്നത്.  ജനുവരി 24 മുതല്‍ 27 വരെ ട്വന്റി-20 പരമ്പര നടക്കും. ആദ്യ ടെസ്റ്റ് ഫെബ്രുവരി ഏഴു മുതല്‍ 11 വരെയാണ്. ഏപ്രില്‍ മൂന്നിനും ഒമ്പതിനും ഇടയില്‍ ഒന്നുവീതം ഏകദിനവും ടെസ്റ്റുമുണ്ട്. 

അതേസമയം ട്വന്റി-20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. മുഷ്ഫിഖുറിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം.

Content Highlights: Mushfiqur Rahim on Pakistan tour

Content Highlights: