ബുംറയ്ക്ക് ആണ്‍കുഞ്ഞ്; ചിത്രം പങ്കുവെച്ച് താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. ബുംറയ്ക്ക് പകരം നേപ്പാളിനെതിരേ മുഹമ്മദ് ഷമി കളിക്കും.
പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന ബുംറ ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
Content Highlights: Jasprit Bumrah, Sanjana Ganesan welcome first child