ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി ഇഷാന്ത്; ഊഷ്മള സ്വീകരണമൊരുക്കി വളര്‍ത്തുനായ്ക്കള്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി വളര്‍ത്തുനായ്ക്കള്‍.

ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത ഇഷാന്ത് തന്നെയാണ് താന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴുള്ള വളര്‍ത്തുനായ്ക്കളുടെ സ്‌നേഹപ്രകടനം ആരാധകരെ അറിയിച്ചത്. 

വാതില്‍ക്കല്‍ നില്‍ക്കുന്ന ഇഷാന്തിനടുത്തേക്ക് വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ ഓടിയെത്തുന്നതും വാലാട്ടിയും ദേഹത്തേക്ക് ഓടിക്കയറിയും മറ്റും സ്‌നേഹപ്രകടനം നടത്തുന്നതുമാണ് താരം പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. 

A post shared by Ishant Sharma (@ishant.sharma29)

ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ കപില്‍ ദേവിന് ശേഷം 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടം ഇഷാന്ത് സ്വന്തമാക്കിയിരുന്നു. സ്പിന്നര്‍മാര്‍ തിളങ്ങിയ പരമ്പരയില്‍ ആറു വിക്കറ്റുകള്‍ മാത്രമാണ് ഇഷാന്തിന് നേടാനായത്. 

2016 ജനുവരിക്ക് ശേഷം അദ്ദേഹം ഇന്ത്യയ്ക്കായി പരിമിത ഓവര്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഇന്ത്യയ്ക്കായി 100 ടെസ്റ്റുകള്‍ കളിക്കുന്ന 11-ാമത്തെ താരമാണ് ഇഷാന്ത്.

Content Highlights: Ishant Sharma Gets Warm Welcome From Pet Dogs

Content Highlights: