ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ വംശജ വിനി രാമനും വിവാഹിതരായി

Photo: instagram.com/vini.raman
Photo: instagram.com/vini.raman

മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്ലും ഇന്ത്യന്‍ വംശജയായ വിനി രാമനും വിവാഹിതരായി. വെള്ളിയാഴ്ചയായിരുന്നു വിവാഹം.

തമിഴ്നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും മെല്‍ബണിലാണ്. ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണിവര്‍. ചെന്നൈ വെസ്റ്റ് മാമ്പലത്താണ് വിനിയുടെ കുടുംബ വീട്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

2013 ഡിസംബറില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിയില്‍വെച്ചായിരുന്നു വിനിയെ ആദ്യമായി മാക്സ്വെല്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസം.

മാര്‍ച്ച് 27-ന്  തമിഴ് ആചാരപ്രകാരമുള്ള വിവാഹവും നടക്കും. ഇതിന്റെ ക്ഷണക്കത്ത് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.

Content Highlights: Glenn Maxwell marries girlfriend Vini Raman