വിഖ്യാത സ്‌പോർട്‌സ് ജേണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു

#സ്പോർട്സ് ഡെസ്ക്
ഭാസി മലാപ്പറമ്പ് | Mathrubhumi
ഭാസി മലാപ്പറമ്പ് | Mathrubhumi

കോഴിക്കോട്: എഴുത്തുകാരനും വിഖ്യാത സ്‌പോർട്‌സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ള മാധ്യമ പ്രവർത്തകനാണ് ഭാസി. 1982 ലെ ലോകകപ്പ് മുതൽ എട്ട് ലോകകപ്പുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തു.

Content Highlights: sports journalist and writer Bhasi Malaparamba passed away