'ഒരുമിച്ച് ഒരു ജീവിതകാലത്തേക്ക്' -സമ്രീൻ കൗറിനെ പ്രൊപ്പോസ് ചെയ്ത് അർഷദീപ് സിങ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
അര്‍ഷദീപ് സിങ്ങും സമ്രീന്‍ കൗറും | Photo: instagram/arshdeep singh
അര്‍ഷദീപ് സിങ്ങും സമ്രീന്‍ കൗറും | Photo: instagram/arshdeep singh

നടിയും മോഡലുമായ സമ്രീൻ കൗറും ഇന്ത്യൻ ക്രിക്കറ്റ് താരം അർഷദീപ് സിങ്ങും വിവാഹിതരാകുന്നു. അർഷദീപുമായുള്ള പ്രൊപ്പോസലിന്റെ ചിത്രങ്ങൾ സമ്രീൻ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ഐപിഎൽ പുതിയ സീസണിൽ പഞ്ചാബിൽ നിന്ന് മുംബൈയിലേക്ക് മാറിയതിന് പിന്നാലെയാണ് അർഷദീപിന്റെ ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി സംഭവിച്ചത്.

അർഷദീപ് മുട്ടുകുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്നതും വിരലിൽ മോതിരം അണിയിക്കുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം. മോതിരത്തിന്റെ ചിത്രവും സമ്രീൻ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ന്യൂസീലൻഡിലാണ് അർഷദീപ്. അവിടെവെച്ചാണ് സമ്രീനെ പ്രൊപ്പോസ് ചെയ്തത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണെന്നും ഒരുമിച്ച് ഒരു ജീവിതകാലത്തേക്കുള്ള യാത്ര തുടങ്ങിയെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നാല് മാസം മുമ്പാണ് സമ്രീനുമായുള്ള പ്രണയം അർഷദീപ് പരസ്യമാക്കിയത്. ജൂലൈയിൽ സമ്രീനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 'മൈ പേഴ്‌സൺ' എന്ന് അർഷദീപ് കുറിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള സമ്രീൻ 2018-ലെ മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റായിരുന്നു. സിനിമയിലും സീരിയയിലും അഭിനയിച്ച അവർ മ്യൂസിക്ക് വീഡിയോയുടേയും ഭാഗമായി.

Content Highlights: Indian cricketer Arshdeep Singh proposed to actress and model Samreen Kaur in New Zealand., Samreen shared the engagement photos and ring pictures on Instagram., The couple made their relationship public four months prior in July., Samreen Kaur is a 2018 Miss India finalist from Jammu and Kashmir who has worked in films and music videos.