സാഫ് ഫുട്‌ബോൾ; പത്താം കിരീടത്തിനായി ഇന്ത്യ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AIFF
Photo: AIFF

ധാക്ക: കായികലോകത്ത് വീണ്ടും ഇന്ത്യ-പാകിസ്താൻ പോരാട്ടം. സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരും. ചൊവ്വാഴ്ച രാത്രി 7.30നാണ് മത്സരം.

പത്താം കിരീടവും തുടർച്ചയായ മൂന്നാം ചാമ്പ്യൻപട്ടവുമാണ് ഇന്ത്യൻ ടീം ലക്ഷ്യംവെക്കുന്നത്. പാകിസ്താന് കന്നിഫൈനലാണ്. മലയാളിതാരങ്ങളായ പി.വി. വിഷ്ണു, അബ്ദുൾ റബീഹ്, മുഹമ്മദ് ഉവൈസ് എന്നിവരും ടീമിലുണ്ട്. നൗഷാദ് മൂസയാണ് ഇന്ത്യൻ ടീം പരിശീലകൻ.

സെമിഫൈനലിൽ ഭൂട്ടാനെ (2-1) പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്താൻ ആതിഥേയരായ ബംഗ്ലാദേശിനെ (1-0) സെമിഫൈനലിൽ കീഴടക്കി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയ്ക്കായിരുന്നു ജയം.

പോരാട്ടവീര്യവും പ്രതിസന്ധിഘട്ടങ്ങളിൽ പൊരുതിനിൽക്കാനുള്ള കഴിവുമാണ് ഇന്ത്യൻ ടീമിന്റെ നേട്ടമെന്ന് മുഖ്യപരിശീലകൻ നൗഷാദ് മൂസ പറഞ്ഞു. അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് കഴിഞ്ഞദിവസം ത്രില്ലർ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യ-പാക് പോരാട്ടം വരുന്നത്.

മുഖാമുഖം

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇരു ടീമുകളും 30 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 17 മത്സരങ്ങളിൽ ഇന്ത്യയും നാലെണ്ണത്തിൽ പാകിസ്താനും വിജയിച്ചു. ഒൻപത് മത്സരങ്ങൾ സമനിലയിലും കലാശിച്ചു. സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യമായിട്ടാണ് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുന്നത്.

ഇന്ത്യയുടെ കിരീടനേട്ടം

1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023

Content Highlights: India and Pakistan face off in the SAFF Football Championship final on Tuesday at 7:30 PM., India is chasing its 10th title and third consecutive championship., Pakistan is playing in its first-ever SAFF final., Malayali players P.V. Vishnu, Abdul Rabeeh, and Muhammed Uvais are part of the Indian squad coached by Naushad Moosa.