രാഹുല്‍ കെ.പി കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ഒഡിഷ എഫ്.സിയില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവതാരം രാഹുല്‍ കെ.പി. ക്ലബ്ബ് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയില്‍ എത്തിയത്. താരത്തിന്റെ സംഭാവനകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് നന്ദി പറഞ്ഞു.
2019 മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാണ് രാഹുല്‍. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞു. നിലവിലെ സീസണില്‍ 11 തവണയാണ് താരം ടീമിന് വേണ്ടി കളത്തിലിറങ്ങിയത്. ചെന്നൈയിനെതിരായ മത്സരത്തില്‍ ഒരുഗോള്‍ നേടിയിരുന്നു.
ജംഷദ്പുരിനെതിരായ മത്സരത്തിലാണ് അവസാനമായി താരം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇറങ്ങിയത്. ഞായറാഴ്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ താരം ടീമിലുണ്ടായിരുന്നില്ല. ജനുവരി 13-ന് കൊച്ചിയില്‍ ഒഡിഷയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Content Highlights: Kerala Blasters FC confirms Rahul KP`s permanent transfer to Odisha FC