യൂറോപ്യൻ നേഷൻസ് ലീഗ്; പോർച്ചുഗൽ ക്വാർട്ടറിൽ

പാരിസ്: യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ. നോർവേയെ 2-1ന് തോൽപ്പിച്ചാണ് പോർച്ചുഗലിന്റെ മുന്നേറ്റം. നെതർലൻഡ്‌സ്, ഡെൻമാർക്ക് ടീമുകളും ജയം നേടിയപ്പോൾ ജർമനി സമനിലയിൽ കുരുങ്ങി.
സൂപ്പർ സ്‌ട്രൈക്കർ ക്രിസ്്റ്റിയാനൊ റൊണാൾഡോ ഇല്ലാതെ കളിച്ച പോർച്ചുഗീസ് ടീമിനായി 38-ാം മിനിറ്റിൽ ജാവൊ കാൻസലോയും 79-ാം മിനിറ്റിൽ ഗോൺസാലോ റാമോസും ഗോൾ നേടി. 36-ാം മിനിറ്റിൽ ക്രിസ്റ്റഫർ അജറാണ് നോർവേയുടെ ഗോൾ നേടിയത്. ഫ്രാൻസെസ്‌കോ കോൺസികൊ 86-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പോർച്ചുഗൽ പത്ത് പേരായി ചുരുങ്ങി.
ഗ്രൂപ്പ് ഡിയിൽ തുടരെ നാലാം ജയം കുറിച്ച പോർച്ചുഗൽ 12 പോയിന്റുമായാണ് ക്വാർട്ടർ ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക് വെയ്ൽസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. റാസ്മുസ് ഹോളുണ്ടാണ് 75-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡാനിഷ് ടീമിന് ജയമൊരുക്കിയത്. നാല് കളിയിൽ നിന്ന് ആറ് പോയിന്റുള്ള ഡെൻമാർക്ക് രണ്ടാം സ്ഥാനത്താണ്.
നെതർലൻഡ്‌സ് സെർബിയയെ 2-1ന് കീഴടക്കി. ടിയൂൺ കോപ്‌മൈനേഴ്‌സും ജോഷ്വ സിർക്‌സിയും ഡച്ച് ടീമിനായി ലക്ഷ്യം കണ്ടു. മിഹാലൊ സിവികോവിച്ച്ാണ് സെർബിയയുടെ ഗോൾ നേടിയത്.
ഗ്രൂപ്പ് ബിയിൽ നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള നെതർലൻഡ്‌സ് ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഗ്രീസ് ജർമനിയെ ഗോൾരഹിത സമനിലയിൽ കുരുക്കി. എട്ട് പോയിന്റുള്ള ഗ്രീസ് രണ്ടാമതാണ്.
Content Highlights: Portugal became the first team to reach the UEFA Nations League quarter-finals., Portugal defeated Norway 2-1 without Cristiano Ronaldo., Joao Cancelo and Goncalo Ramos scored for Portugal., Netherlands defeated Serbia 2-1 to lead Group B., Germany was held to a goalless draw by Greece.