യുഎസ്എ പ്രവേശനം നിഷേധിച്ചതോടെ ലോകകപ്പിൽനിന്നു പുറത്തായി, സൂപ്പർ കപ്പ് നിയന്ത്രിക്കാൻ അർത്താന

#സ്പോർട്സ് ഡെസ്ക്
ഒമർ അർത്താന | AP
ഒമർ അർത്താന | AP

വാഷിങ്ടൺ: അമേരിക്ക പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ലോകകപ്പിൽനിന്നു പുറത്തായ സൊമാലിയൻ റഫറി ഒമർ അർത്താന യുവേഫ സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കും. ബുധനാഴ്ചയാണ് മത്സരം. പി.എസ്.ജി.യും ആസ്റ്റൺ വില്ലയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.

ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനുമായി യുവേഫ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടക്കുന്ന സൂപ്പർ കപ്പ് നിയന്ത്രിക്കാൻ ഒമർ അർത്താനയെ നിയമിച്ചത്.

സൊമാലിയൻ റഫറിയായ ഒമർ അബ്ദുൾഖാദിർ അർത്താന് യു.എസ്.എ. വിസ നിഷേധിച്ചത് മൂലമാണ് ലോകകപ്പിൽ നിന്ന് പുറത്തുപോവേണ്ടിവന്നത്. സംഭവം നിർഭാഗ്യകരമെന്ന് നേരത്തേ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചിരുന്നു. രാജ്യങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Somali referee Omar Artan selected for 2026 UEFA Super Cup final, Match features PSG vs Aston Villa in Salzburg on August 12, 2026, Appointment follows collaboration between UEFA and CAF, FIFA President Gianni Infantino commented on previous US visa issues