30-ാം മിനുറ്റിന് ശേഷം കളി 10 പേരുമായി; ഹോം ഗ്രൗണ്ടിൽ നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗോളൊന്നുമടിക്കാതെയാണ് ഇരുടീമുകളും സമനില വഴങ്ങിയത്.
ഐബാന്‍ ദോഹ്ലിങ് ചുവപ്പുകാര്‍ഡ് കിട്ടി പുറത്ത് പോയതോടെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് പൊരുതിയത്. നോര്‍ത്ത് ഈസ്റ്റ് താരം അലാദീന്‍ അജാറൈയെ ഫൗള്‍ ചെയ്തതിന് 30-ാം മിനുറ്റിലാണ് ഐബാന് ചുവപ്പുകാര്‍ഡ് കിട്ടിയത്.
ഈ സീസണില്‍ 16 കളികളില്‍ നിന്നായി 20 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റിനെതിരായ സമനിലയോടെ ഒരു പോയിന്റ് അധികം നേടി എട്ടാം സ്ഥാനത്തെത്തിയിട്ടുണ്ട് ബ്ലാസ്‌റ്റേഴ്‌സ്.
ഇടക്കാല പരിശീലകന്‍ പുരുഷോത്തമന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം മത്സരമായിരുന്നു ഇത്. ഇതില്‍ മൂന്നെണ്ണം വിജയിക്കുകയും ഓരുകളിയില്‍ സമനില പിടിക്കുകയും ഒരുകളി പരാജയപ്പെടുകയും ചെയ്തു.
Content Highlights: Indian Super League: Kerala Blasters FC - North East United FC Match Ends in a Draw