വനിതാ ഏഷ്യ കപ്പ് ഫുട്‌ബോള്‍: ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില

മുംബൈ: എ.എഫ്.സി വനിതാ ഏഷ്യ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് സമനില. ഇറാനാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങി.
മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം നേടാനായില്ല.
ഇതോടെ ഗ്രൂപ്പ് എ യില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇറാന്‍ മൂന്നാമതും ചൈനീസ് തായ്‌പേയ് നാലാമതുമാണ്. ഇന്ത്യയ്ക്കും ഇറാനും ഓരോ പോയന്റ് വീതം ലഭിച്ചു. ആദ്യ മത്സരത്തില്‍ വിജയം നേടിയ ചൈന മൂന്ന് പോയന്റ് നേടി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഏഷ്യ കപ്പില്‍ ഇതുവരെ കിരീടം നേടാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചിട്ടില്ല. 1979-ലും 1983-ലും രണ്ടാം സ്ഥാനം നേടിയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച നേട്ടം. 1975 മുതല്‍ നടന്നുവരുന്ന വനിതാ ഏഷ്യ കപ്പില്‍ ഏറ്റവുമധികം തവണ മുത്തമിട്ട രാജ്യം ചൈനയാണ്. ജപ്പാനാണ് നിലവിലെ ചാമ്പ്യന്മാര്‍.
ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും. ജനുവരി 23 ന് വൈകിട്ട് 7.30 നാണ് മത്സരം.
Content Highlights: India vs Iran AFC Women's Asia cup 2022 match result
Content Highlights: