2026 ഫിഫ ലോകകപ്പ് ഫൈനൽ വേദിയിലെത്തി ഐ.എം വിജയൻ

ഐ.എം വിജയന്‍ ന്യൂ ജേഴ്സി, ഈസ്റ്റ് റുഫര്‍ഫോര്‍ഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിനു മുന്നില്‍
ഐ.എം വിജയന്‍ ന്യൂ ജേഴ്സി, ഈസ്റ്റ് റുഫര്‍ഫോര്‍ഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിനു മുന്നില്‍

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ന്യൂ ജേഴ്‌സി, ഈസ്റ്റ് റുഫർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സന്ദർശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ.

എംഡി സ്‌ട്രൈക്കേഴ്‌സ് സ്‌പോർട് ക്ലബ്ബ് സംഘടിപ്പിക്കുന്ന വാഷിങ്ടൺ ഡിസി ക്യാപിറ്റൽ കപ്പ് 2026 എന്ന സോക്കർ ടൂർണമെന്റിന്റെ മുഖ്യാതിഥിയായി യുഎസിലെത്തിയതായിരുന്നു ഐ.എം വിജയൻ. മേയ് 23-ന് മേരിലാൻഡിലെ ഫ്രെഡറിക്കിലുള്ള ഒഥല്ലോ റീജിയണൽ പാർക്കിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക.

Content Highlights: IM Vijayan visits MetLife Stadium, the site of the 2026 FIFA World Cup final., Vijayan is in the US as the chief guest for the Capital Cup 2026., The Capital Cup 2026 is organized by MD Strikers Sports Club., The tournament is scheduled for May 23 at Othello Regional Park, Maryland.