നെതർലൻഡ്‌സിനെ 5-0ത്തിന് തകർത്ത് ജർമനി; യുവേഫ നേഷൻസ് ലീഗ് ക്വാർട്ടറിൽ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AFP
Photo: AFP

ബെർലിൻ: യുവേഫ നേഷൻസ് ഫുട്‌ബോളിൽ നെതർലൻഡ്‌സിനെ തകർത്ത് ജർമനി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളുമായി ജർമനിയും നെതർലൻഡ്‌സും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

ജർമനിക്കായി ഫ്‌ളോറിയൻ വിർട്‌സ് ഇരട്ട ഗോളുകൾ നേടി. ഡെറി, നിക്കോ സ്‌ക്‌ളോട്ടർബെക്ക്, ബ്രയാൻ ഗ്രൂഡ എന്നിവരും ഗോൾ കണ്ടെത്തി.

ഗ്രൂപ്പിൽ ജർമനി, നെതർലൻഡ്‌സ്, ഗ്രീസ് എന്നീ ടീമുകൾക്ക് 11 പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാൽ നേർക്കുനേർ ഏറ്റുമുട്ടിയതിന്റേയും ഗോൾശരാശരിയുടേയും വ്യത്യാസത്തിൽ ജർമനിയും നെതർലൻഡ്‌സും അടുത്ത റൗണ്ടിലെത്തുകയായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ നെതർലൻഡ്‌സിനോട് സമനില വഴങ്ങുകയും ഗ്രീസിനോട് പരാജയപ്പെടുകയും ചെയ്തിരുന്ന ജർമനി പിന്നീട് തിരിച്ചുവരികയായിരുന്നു. സെർബിയയ്‌ക്കെതിരെ 2-0ത്തിന് വിജയിച്ചതും ഗ്രീസിനോട് 0-0ത്തിന് സമനില നേടിയതും നിർണായകമായി.

മറ്റ് മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡ് എതിരില്ലാത്ത നാല് ഗോളിന് സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ചു. നോർത്ത് മസീഡോണിയയ്‌ക്കെതിരെ സ്ലൊവേനിയ വിജയിച്ചപ്പോൾ എസ്‌തോണിയ 2-1ന് ബൾഗേറിയയെ തോൽപ്പിച്ചു.

Content Highlights: Germany defeated the Netherlands 5-0 in the UEFA Nations League group stage., Both Germany and the Netherlands advanced to the quarter-finals., Florian Wirtz scored two goals for Germany, with Dervy, Nico Schlotterbeck, and Brian Gruda also scoring.