പതിമൂന്നാമനും യാത്രയായി; വിട, പൗലോസ്...

#രവിമേനോൻ
പി. പൗലോസ് | Mathrubhumi
പി. പൗലോസ് | Mathrubhumi

അവസാന വിസിലായിരുന്നു; മറ്റൊരർത്ഥത്തിൽ ആദ്യ വിസിലും. കളിക്കമ്പം മാത്രമല്ല, കളിയെഴുത്തും കിക്കോഫ് ചെയ്ത വിസിൽ. ഓർമ്മയിലുണ്ട് ആ ആവേശനിമിഷങ്ങളോരോന്നും. താമസിക്കുന്ന എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന്റെ കാവി മെഴുകിയ പൂമുഖത്ത് മലർന്നു കിടക്കുകയാണ് ഞാനും അനിയനും. തൊട്ടപ്പുറത്ത് ചാരുകസേരയിൽ അച്ഛൻ. മുറിക്ക് നടുവിലെ മേശപ്പുറത്ത് രാജകുമാരനെപ്പോലെ ഞങ്ങളുടെ ഫിലിപ്സ് ട്രാൻസിസ്റ്റർ.

വിഐപി ഇമേജാണ് അന്ന് വയനാട്ടിൽ റേഡിയോക്ക്. ശരിക്കും രാജകീയ പരിവേഷം. കുട്ടികൾക്കൊന്നും അവന്റെ മേൽ തൊടാനോ തലോടാനോ അവകാശമില്ല. ഞങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ, അച്ഛന്റെ ഏടത്തി തുന്നിക്കൊടുത്ത ഭംഗിയുള്ള കുപ്പായമണിഞ്ഞുകൊണ്ടാവും അവന്റെ ഇരിപ്പ്. കിളികളുടെയും പൂക്കളുടെയും ചിത്രങ്ങൾ തുന്നിപ്പിടിപ്പിച്ച മേൽവസ്ത്രത്തിനടിയിലെ നഗ്നമേനി കാണാൻ ഞങ്ങൾക്കാർക്കുമില്ല അനുമതി. പൊടിപിടിക്കുമത്രെ.

Content Highlights: former kerala footballer p poulose life story

Continue reading