ഷൂട്ടൗട്ടിൽ ജംഷേദ്പുരിനെ വീഴ്ത്തി, ബഗാൻ ഡ്യുറന്റ് കപ്പ് സെമിയിൽ

#സ്പോർട്സ് ഡെസ്ക്
മോഹൻ ബ​ഗാൻ താരങ്ങൾ | X.com/@mohunbagansg
മോഹൻ ബ​ഗാൻ താരങ്ങൾ | X.com/@mohunbagansg

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‌ബോളിൽ മോഹൻ ബഗാൻ സെമിഫൈനലിൽ. പെനാൾട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ ജംഷേദ്പുർ എഫ്.സി.യെയാണ് ബഗാൻ മറികടന്നത് (9-8).

നിശ്ചിതസമയത്ത് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു (1-1). ബഗാനെ മലയാളി താരം സഹൽ അബ്ദുൾ സമദ് രണ്ടാം മിനിറ്റിലെ ഗോളിൽ മുന്നിലെത്തിച്ചു. എന്നാൽ, ഇടവേളയ്ക്കുമുൻപായി ദേവേന്ദ്ര മുർഗനോക്കർ ജംഷേദ്പുരിനായി സമനിലഗോൾ നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് സെമിയിൽ ബഗാന്റെ എതിരാളികൾ. ഷില്ലോങ് ലജോങ്ങിനെയാണ് നോർത്ത് ഈസ്റ്റ് തോൽപ്പിച്ചത് (5-2).

Content Highlights: Mohun Bagan advanced to the 2026 Durand Cup semi-finals after a penalty shootout win against Jamshedpur FC