മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നു – ഡോക്ടറുടെ മൊഴി

സാൻ ഇസിഡ്രൊ (അർജന്റീന): ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണം ഒഴിവാക്കാമായിരുന്നെന്ന് ഡോക്ടറുടെ മൊഴി. മാറഡോണയുടെ മരണത്തിൽ മെഡിക്കൽസംഘത്തിന് പിഴവുണ്ടായെന്ന കേസിലെ വിചാരണയിലാണ് മുൻപ് താരത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ മാരിയൊ ഷിറ്റർ കോടതിയിൽ മൊഴിനൽകിയത്.
മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മൂത്രതടസ്സത്തിനുള്ള മരുന്ന് നൽകിയിരുന്നെങ്കിൽ മാറഡോണയുടെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാകുമായിരുന്നെന്നും മരണം ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും ഷിറ്റർ പറഞ്ഞു.
മാറഡോണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതും ഷിറ്ററായിരുന്നു. 2020 നവംബർ 25-നാണ് മാറഡോണ മരിച്ചത്.
Content Highlights: Doctor Mario Schiter testified that Maradona's death was preventable., Lack of medication for urinary obstruction was highlighted as a critical failure., The ongoing trial focuses on medical negligence by the care team., Schiter was the doctor who performed the official autopsy on Maradona.