ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു; പോർച്ചുഗലിനായി ഇനി കളിക്കില്ല

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ക്രിസ്റ്റിയാനോ റൊണാള്‍ഡോ | Photo: AP
ക്രിസ്റ്റിയാനോ റൊണാള്‍ഡോ | Photo: AP

ലിസ്ബൺ: പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്‌ബോളിൽ തുടരും.

പോർച്ചുഗീസ് പരിശീലകൻ യൊർഗെ ജെസ്യൂസുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ ടീം ക്യാമ്പ് വിട്ടിരുന്നു. ഇതിന് പിന്നാലെ ആരാധകരോടും സഹതാരങ്ങളോടും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പോർച്ചുഗലുമായി എന്നെന്നേക്കുമായി വിട പറയുകയാണെന്ന് താരം അറിയിച്ചിരിക്കുകയാണ്.

2003 ഓഗസ്റ്റ് 20-ന് കസാകിസ്താനെതിരായ സൗഹൃദ മത്സരത്തിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം. അന്ന് 18 വയസായിരുന്നു പ്രായം. പിന്നീട് 234 മത്സരങ്ങളിൽ താരം രാജ്യത്തിനായി ബൂട്ടണിഞ്ഞു. ആറ് ലോകകപ്പിലും പോർച്ചുഗലിനൊപ്പം കളിച്ചു. എന്നാൽ ലോകകിരീടം മാത്രം അകന്നുനിന്നു. പോർച്ചുഗൽ കുപ്പായത്തിൽ 146 ഗോളുകൾ അടിച്ചുകൂട്ടി. 45 തവണ ഗോളിന് വഴിയൊരുക്കി. 10 ഹാട്രിക്ക് സ്വന്തമാക്കി. ഒപ്പം പോർച്ചുഗൽ ജെഴ്‌സിയിൽ മൂന്ന് രാജ്യാന്തര കിരീടങ്ങളുമുയർത്തി. 2016 ജൂലൈ പത്തിന് നേടിയ യൂറോ കപ്പാണ് ഇതിൽ പ്രധാനപ്പെട്ടത്. അന്ന് ഫൈനലിൽ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. രണ്ട് തവണ യുവേഫ നാഷൻസ് ലീഗും സ്വന്തമാക്കി. 2019ലും 2025ലും.

Content Highlights: Cristiano Ronaldo has retired from the Portugal national team after 23 years., He announced his decision via an emotional video on Instagram., Ronaldo will continue playing club football despite retiring from international duty., The retirement follows recent tensions with Portugal coach Jorge Jesus.