കടുത്ത നിലപാടിൽ റോണോ, ജെസ്യൂസിന് കീഴിൽ വിടവാങ്ങൽ മത്സരം കളിക്കില്ല?; പുതിയ പരിശീലകനെത്തിയേക്കുമെന്ന് റിപ്പോർട്ട്

ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനൊരുങ്ങി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. പോർച്ചുഗീസ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു മത്സരം കൂടി കളിക്കാനുള്ള അവസരം ഫെഡറേഷൻ ഒരുക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നിലവിലെ പരിശീലകൻ യൊർഗെ ജെസ്യൂസിന് കീഴിലായിരിക്കില്ല റൊണാൾഡോയും സംഘവും കളത്തിലിറങ്ങുകയെന്നാണ് വിവരം. ഈ മത്സരത്തിൽ പോർച്ചുഗലിനെ മറ്റൊരു കോച്ച് പരിശീലിപ്പിച്ചേക്കുമെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.
യോർഗെ ജെസ്യൂസുമായി കടുത്ത ഭിന്നതയിൽ തന്നെയാണ് പോർച്ചുഗീസ് സൂപ്പർതാരമുള്ളത്. ടീം ക്യാമ്പ് വിട്ടതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് ഫെഡറേഷൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ പുതിയ സ്ക്വാഡിൽ റോണോ ഉൾപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ സ്ക്വാഡ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ജെസ്യൂസിന് കീഴിൽ കളത്തിലിറങ്ങാൻ റൊണാൾഡോയ്ക്ക് താത്പര്യമില്ലെന്ന് വ്യക്തമാണ്. അതോടെയാണ് നവംബറിലെ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപനത്തിന് മുൻപ് തന്നെ താരം കളമൊഴിഞ്ഞത്.
പരിശീലകൻ യോർഗെ ജെസ്യൂസിനെ അറിയിക്കാതെയാണ് റോണോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ പെഡ്രോ പ്രോൻസയോടാണ് റൊണാൾഡോ തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. പരിശീലകനെ കാര്യം അറിയിച്ചില്ല. ഹോർഹെ ജീസസിനു കീഴിൽ ഇനി കളിക്കാൻ താത്പര്യമില്ലാത്തതിനാലാണ് റൊണാൾഡോ ഇത്തരമൊരു നിലപാടെടുത്തത്. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാനായി, സ്ക്വാഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് അദ്ദേഹം വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്.
അപ്രതീക്ഷിത തീരുമാനം പോർച്ചുഗീസ് ഫെഡറേഷനെയും ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഇതിഹാസതാരത്തിന് വിടവാങ്ങൽ മത്സരം നടത്താനുറച്ചിരിക്കുകയാണ് ഫെഡറേഷൻ. അതേസമയം ഈ മത്സരത്തിൽ ജെസ്യൂസ് പോർച്ചുഗീസ് ടീമിന്റെ കോച്ചായി ഉണ്ടാവില്ലെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. പകരം മുൻ പരിശീലകൻ ലൂയിസ് സ്കൊളാരി കോച്ചായി എത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റൊണാൾഡോയ്ക്ക് സ്കൊളാരിയുമായി അടുത്ത ബന്ധമുണ്ട്. മുൻ പോർച്ചുഗൽ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസ് കോച്ചാകില്ലെന്നും റിപ്പോർട്ടിലുണ്ട്.
നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സരശേഷമാണ് ജെസ്യൂസും റോണോയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ചശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യ ഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചതും ടീം വിടാൻ പ്രേരിപ്പിച്ചതും. അനുവാദമില്ലാതെ ടീം ക്യാമ്പ് വിട്ടതോടെ താരത്തിന് 30 ദിവസത്തെ സസ്പെൻഷൻ ലഭിച്ചു. എന്നാൽ നവംബറിലെ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുൻപ് സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ താരം തിരികെ ടീമിലെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്.
Content Highlights: Portugal Football Federation is planning a special farewell match for ronaldo