നാട്ടുകാരനല്ലാത്തതിനാല്‍ മുംബൈയുടെ അവഗണന, ഡ്രസ്സിങ് റൂമിലെ കരച്ചില്‍; ഇത് 'ശശാങ്ക് റിഡംപ്ഷന്‍'

ശശാങ്ക് സിങ്ങ് പ്രീതി സിന്റയ്‌ക്കൊപ്പം/ ഗുജാറത്തിനെതിരായ വിജയമാഘോഷിക്കുന്ന ശശാങ്ക് | Photo: instagram/ punjabkingsipl
ശശാങ്ക് സിങ്ങ് പ്രീതി സിന്റയ്‌ക്കൊപ്പം/ ഗുജാറത്തിനെതിരായ വിജയമാഘോഷിക്കുന്ന ശശാങ്ക് | Photo: instagram/ punjabkingsipl

ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് 32 വയസ് എന്നത് കരിയറിന്റെ അവസാന കാലഘട്ടമാണ്. ഗ്രൗണ്ടിനോട് ഗുഡ്‌ബൈ പറയാന്‍ നിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കാലം. കുടുംബവുമൊത്തുള്ള അവധിക്കാല യാത്രകളും ആഘോഷങ്ങളും ഓര്‍ത്ത് ആനന്ദം കണ്ടെത്തുന്ന കാലം. എന്നാല്‍ ശശാങ്ക് സിങ് എന്ന ഛത്തീസ്ഗഢുകാരന് ജീവിതത്തിലെ സുവര്‍ണകാലം 32-ാം വയസില്‍ തുടങ്ങാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. നിരാശയുടെ പടുകുഴിയില്‍ നിന്ന് വിജയങ്ങളുടെ നീണ്ട വഴിയിലേയ്ക്കുള്ള യാത്ര. 

മുംബൈയ്ക്കായി  ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും പലപ്പോഴും ടീമില്‍ ഇടം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന ഭൂതകാലം മാത്രമാണ് കൈമുതലായുള്ളത്. പുറംനാട്ടുകാരന്‍ എന്ന ലേബലില്‍ പലപ്പോഴും മുംബൈ ടീമില്‍ തഴയപ്പെട്ട താരം ആരോടും പരിഭവും പരാതിയും പറഞ്ഞില്ല. ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ റിസര്‍വ് ബെഞ്ചിലിരിക്കേണ്ടിവന്നിട്ടും ചിലപ്പോള്‍ താരലേലത്തില്‍ ഇടം ലഭിക്കാതിരുന്നിട്ടും ശശാങ്ക് പതറിയില്ല. എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, ശബ്ദമുയര്‍ത്താതെ ഒറ്റയ്ക്കിരുന്ന കരഞ്ഞാണ് മകന്‍ ആ നിരാശക്കാലത്തിലൂടെ കടന്നുപോയതെന്ന് ശശാങ്കിന്റെ അച്ഛന്‍ ശൈലേഷ് സിങ് പറയുന്നുണ്ട്. എപ്പോഴെങ്കിലും കരിയർ  പുതിയൊരു വെളിച്ചത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ വെറുതെയായില്ല. 

Content Highlights: ipl team kings eleven punjab player shashank singh life story

Continue reading