അന്ന് പ്രതിഷേധത്തിനിടെ ബഹളം വെക്കാതെ ചിരിച്ചുനിന്നു; അഞ്ഞൂറിന്റെ തിളക്കത്തില്‍ കബഡിയിലെ സുല്‍ത്താന്‍

ഇന്ത്യയില്‍ കബഡി എന്ന കായിക ഇനത്തിന്റെയും കബഡി താരങ്ങളുടെയും ജാതകം തിരുത്തിക്കുറിച്ചത് പ്രോ കബഡി ലീഗാണ് (പി.കെ.എല്‍). 2014ല്‍ തുടങ്ങി പതിനൊന്നാം സീസണില്‍ എത്തി നില്‍ക്കുമ്പോള്‍ ജനപ്രീതിയില്‍ ഏറെ മുന്നിലുണ്ട് കബഡി ലീഗ്. ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ടി.വി.പ്രേക്ഷകരുടെ ഇഷ്ട ഇനവും പി.കെ.എല്ലാണ്.
അതിലും വലുതാണ് കബഡി താരങ്ങളുടെ കരിയറിലും ജീവിതത്തിലും ഇതുണ്ടാക്കിയ മാറ്റം. കബഡി താരങ്ങള്‍ക്ക് അംഗീകാരം മാത്രമല്ല സാമ്പത്തിക ഭദ്രതയും ലഭിച്ചു. പല പ്രമുഖ താരങ്ങള്‍ക്കും താരലേലത്തില്‍ കോടികള്‍ പ്രതിഫലവും കിട്ടി. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, ഏഷ്യയിലെ മുന്‍നിര കബഡി രാജ്യമായ ഇറാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ താരങ്ങള്‍ പ്രോ കബഡിയുടെ ഭാഗമായി. ഇതില്‍ ഇറാനില്‍ നിന്നുളള താരങ്ങളാണ് ഏറെ തിളങ്ങിയത്.
Content Highlights: Fazel Atrachali,known as the `Sultan`of Kabaddi, achieves a historic milestone in Pro Kabaddi League