കായികലോകത്തെ ഷോ പീസ് ഇവന്റ്! വീണ്ടും ഒരു 'ബാറ്റിൽ ഓഫ് ദ സെക്‌സസ്'

#പി.ജെ. ജോസ്
ദുബായിൽ കൊക്കകോള അരീനയിൽ നടന്ന ബാറ്റിൽ ഓഫ് ദി സെക്‌സസ് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ അര്യാന സബലെങ്കയും നിക്ക് കിർഗിയോസും | Photo : Christopher Pike/Getty Images
ദുബായിൽ കൊക്കകോള അരീനയിൽ നടന്ന ബാറ്റിൽ ഓഫ് ദി സെക്‌സസ് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ അര്യാന സബലെങ്കയും നിക്ക് കിർഗിയോസും | Photo : Christopher Pike/Getty Images

ടെന്നീസ് ലോകത്തെ മാത്രമല്ല, കായികലോകത്തെ ഒരു ഷോ പീസ് ഇവന്റാണ് പുരുഷ - വനിതാ ടെന്നീസ് താരങ്ങൾ തമ്മിലുള്ള മത്സരം. ശരീര പ്രകൃതിയിലുള്ള വ്യത്യാസവും കായികക്ഷമതയുമൊക്കെ കണക്കിലെടുക്കുമ്പോൾ മത്സരത്തിൽ പുരുഷ താരങ്ങൾക്കായിരിക്കും മേധാവിത്വം. രണ്ടുതവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായിരുന്ന ഗാബ്രിൻ മുഗുരുസ അടുത്തയിടെ പറഞ്ഞതുപോലെ, ജൂനിയർ തലത്തിൽ ടെന്നീസിൽ മുന്നിൽ നിൽക്കുന്ന ഒരു ആൺകുട്ടിക്കു പോലും ഒരു മുൻനിര വനിതാ താരത്തെ തോൽപ്പിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. ഇതാണ് യാഥാർത്ഥ്യമെങ്കിലും ഒരു ഷോ ബിസിനസ് എന്ന നിലയിൽ പുരുഷ - വനിതാ ടെന്നീസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രധാന മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് പുരുഷതാരത്തെ തോൽപ്പിക്കാൻ വനിതാ താരത്തിനായത്. ബാറ്റിൽ ഓഫ് ദ സെക്‌സസ് എന്ന പേരിൽ 1973 സെപ്റ്റംബറിൽ നടന്ന മത്സരത്തിൽ ബോബി റിഗ്‌സ് എന്ന മുൻ ഗ്രാൻഡ്സ്ലാം ചാമ്പ്യനെ വനിതാ ടെന്നീസിലെ വിപ്ലവകാരി ബില്ലി ജീൻ കിങ് തോൽപ്പിച്ചതായിരുന്നു സംഭവം.

അതിന്റെ ഓർമകളുണർത്തി കഴിഞ്ഞ ഡിസംബർ 28-ന് ദുബായിൽ ലോക ഒന്നാം നമ്പർ വനിതാ താരം അര്യാന സബലെങ്കയും പുരുഷ ടെന്നീസിലെ വികൃതിപ്പയ്യൻ നിക്ക് കിർഗിയോസും ഏറ്റുമുട്ടി. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മൂന്നു വർഷമായി ടെന്നീസിൽ അത്ര സജീവമായിരുന്നില്ല നിലവിൽ ലോക റാങ്കിങിൽ 671-ാം സ്ഥാനത്തുള്ള കിർഗിയോസ്. ദുബായിലെ കൊക്കോ -കോള അരീനയിലെ ഇൻഡോർ കോർട്ടിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകളിൽ സബലെങ്കയെ തോൽപ്പിച്ചുവെന്നതാണ് മത്സരത്തിന്റെ ബാക്കിപത്രം (6-3,6-3).

Continue reading