തുടർച്ചയായ നാലാം സീസണിലും 600 റൺസ്; റെക്കോഡ് കുറിച്ച് കോലി

#സ്പോർട്സ് ഡെസ്ക്
വിരാട് കോലി | AFP
വിരാട് കോലി | AFP

ധരംശാല: ഐപിഎല്ലിൽ റെക്കോഡ് നേട്ടവുമായി സൂപ്പർതാരം വിരാട് കോലി. തുടർച്ചയായി നാല് സീസണുകളിൽ 600 റൺസിലധികം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഗുജറാത്തിനെതിരായ ക്വാളിഫയർ 1 മത്സരത്തിലാണ് ആർസിബി താരമായ കോലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 43 റൺസെടുത്താണ് താരം മടങ്ങിയത്.

ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിന് മുൻപ് 557 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. മത്സരത്തിൽ 43 റൺസ് നേടിയതോടെ കോലി സീസണിൽ 600 റൺസ് തികച്ചു. അതോടെയാണ് തുടർച്ചയായ നാലുസീസണുകളിൽ 600 റൺസ് നേടുന്ന താരമായി കോലി മാറിയത്. നേരത്തേ 2023, 2024, 2025 സീസണുകളിലും കോലി 600 റൺസിലധികം നേടിയിരുന്നു.

ക്രിസ് ഗെയ്ൽ, ഡേവിഡ് വാർണർ, കെ.എൽ. രാഹുൽ എന്നീ താരങ്ങൾ തുടർച്ചയായി മൂന്ന് സീസണുകളിൽ 600-ലധികം റൺസ് നേടിയിരുന്നു. ഗെയ്ൽ 2011, 2012, 2013 വർഷങ്ങളിലും വാർണർ 2016,2017,2019 വർഷങ്ങളിലും ഐപിഎല്ലിൽ 600 റൺസ് തികച്ചു. കെ.എൽ. രാഹുൽ 2020 മുതൽ 2022 വരെയുള്ള സീസണുകളിലാണ് ഇത് നേടിയത്. ഈ സീസണിലും 600 റൺസ് തികച്ച കോലി പട്ടികയിൽ തലപ്പത്തെത്തി. ആകെ ആറുസീസണുകളിൽ കോലി 600-ലധികം റൺസ് നേടിയിട്ടുണ്ട്.

Content Highlights: Virat Kohli achieved 600+ runs for the fourth consecutive season in 2026., The milestone was reached during the Qualifier 1 match against Gujarat., Kohli surpassed previous records held by Chris Gayle, David Warner, and KL Rahul., Kohli now holds the record for scoring 600+ runs in a total of six IPL seasons.