ആ പന്ത് ബൗണ്ടറിയെന്ന് കരുതി, പിച്ചിന് നടുവിൽ ഗ്ലൗ പഞ്ച്, അശ്രദ്ധ കാരണം പുറത്തായി തിലക് | Video

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

ഇന്ദോർ: ഹോൾക്കർ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20-യിൽ അശ്രദ്ധ കാരണം റണ്ണൗട്ടായി ഇന്ത്യൻ താരം തിലക് വർമ. 16 പന്തിൽ നാല് ഫോറുകളോടെ 28 റൺസെടുത്ത് നിൽക്കെയാണ് അശ്രദ്ധ തിലകിന്റെ വിക്കറ്റെടുത്തത്. വിൻഡീസ് താരം ഗുഡകേഷ് മോത്തി എറിഞ്ഞ 17-ാം ഓവറിലായിരുന്നു നാടകീയമായ സംഭവം. മോത്തിയുടെ ഒരു ലോ ഫുൾടോസ് പന്ത് ക്രീസിലുണ്ടായിരുന്ന അക്ഷർ പട്ടേൽ ഡീപ് ബാക്ക്വേർഡ് സ്‌ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് ഫ്ളിക്ക് ചെയ്തു. വിൻഡീസ് താരം കാമിൽ പുരാൻ ഓടിയെത്തി ഡൈവ് ചെയ്ത് പന്ത് ബൗണ്ടറി കടക്കാതെ തടഞ്ഞുനിർത്തി. എന്നാൽ പന്ത് ബൗണ്ടറിയായെന്ന് തെറ്റിദ്ധരിച്ച അക്ഷറും തിലകും ഒരു സിംഗിൾ പൂർത്തിയാക്കിയ ശേഷം പിച്ചിന് നടുവിൽ വെച്ച് ഗ്ലൗ പഞ്ച് ചെയ്തു.

എന്നാൽ പന്ത് ലൈവ് ആണെന്ന് മനസിലാക്കിയ വെസ്റ്റ് ഇൻഡീസ് താരങ്ങൾ അവസരം മുതലാക്കി. ഷായ് ഹോപ്പ് റൺഔട്ടിന് ശ്രമിച്ചപ്പോൾ അക്ഷർ നോൺ-സ്ട്രൈക്കേഴ്സ് എൻഡിൽ ബാറ്റ് ഗ്രൗണ്ട് ചെയ്തു. എന്നാൽ അപകടം മനസിലാക്കാതിരുന്ന തിലക് ക്രീസിന് പുറത്തുതന്നെ തുടർന്നു. ഹോപ്പാകട്ടെ പന്ത് മോത്തിക്ക് കൈമാറുകയും താരം ബൗളറുടെ എൻഡിലെ സ്റ്റമ്പ് ഇളക്കുകയും ചെയ്തു.

പിന്നാലെ തീരുമാനം തേർഡ് അമ്പയറുടെ പരിശോധനയ്ക്കായി വിട്ടു. കാമിൽ പുരാൻ ബൗണ്ടറി തടഞ്ഞതായി തേർഡ് അമ്പയർ സ്ഥിരീകരിക്കുകയും തിലക് ഔട്ടാണെ്ന് വിധിക്കുകയും ചെയ്തു.

Content Highlights: Tilak Varma was dismissed for 28 runs off 16 balls against West Indies in Indore., The dismissal happened due to a misunderstanding, assuming the ball reached the boundary., Akshar Patel and Tilak Varma glove-punched mid-pitch while the ball was still live., Gudakesh Motie and Shai Hope capitalized on the distraction to run Tilak out.