ഏഷ്യ കപ്പിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ മാസം ആരംഭിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇയാണ് ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഓഗസ്റ്റ് 27 നാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. അതിനുമുന്‍പായി താരങ്ങള്‍ ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. താരങ്ങള്‍ ഓഗസ്റ്റ് 18 ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദീപക് ഹൂഡയ്ക്കും ആവേശ്ഖാനും ബെംഗളൂരുവില്‍ എത്തേണ്ട ആവശ്യമില്ല. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ പങ്കെടുക്കുന്ന ഇരുവരും പരമ്പരയ്ക്ക് ശേഷം നേരിട്ട് ദുബായിലേക്ക് പറക്കും.
ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാക് മത്സരം. ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്താനെ നേരിടും.
Content Highlights: asia cup 2022, indian team for asia cup, india asia cup, pakistan vs india, indian cricket, bcci