വയസ് 26; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാനിന്ദു ഹസരംഗ

Photo: AP
Photo: AP

കൊളംബോ: 26-ാം വയസില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗ. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. വിവിധ ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളിലെ പ്രധാന താരം കൂടിയാണ് ഹസരംഗ.

ഹസരംഗയുടെ വിരമിക്കല്‍ തീരുമാനം അംഗീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ശ്രീലങ്കയുടെ വൈറ്റ് ബോള്‍ പദ്ധതികളുടെ ഭാഗമാണ് ഹസരംഗയെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‌ലി ഡിസില്‍വ വ്യക്തമാക്കി.

കരിയറില്‍ നാല് ടെസ്റ്റുകള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. 2020-ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. 2021-ല്‍ പല്ലേകെലയില്‍ ബംഗ്ലാദിശിനെതിരേയായിരുന്നു അവസാന ടെസ്റ്റ്.

Content Highlights: Sri Lankann all-rounder Wanindu Hasaranga retires from Test cricket