ഡര്‍ബനില്‍ നിലയ്ക്കാതെ മഴ; ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

ഡര്‍ബന്‍ (ദക്ഷിണാഫ്രിക്ക): ഡര്‍ബനിലെ കിങ്സ്മീഡില്‍ നടക്കാനിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് 7.30-നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 9.30 ആയിട്ടും മഴ തുടര്‍ന്നതോടെയാണ് ടോസിടാന്‍ പോലും അവസരം ലഭിക്കാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം 12-ാം തീയതി സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ നടക്കും.
Content Highlights: South Africa vs India 1st T20 at Durban