'എന്തൊരു ഭംഗിയുള്ള ബൗളിങ്,താങ്കളുടെ ആക്ഷനെ ഓര്‍മിപ്പിക്കുന്ന ഒരു പെണ്‍കുട്ടി'-സഹീര്‍ ഖാനോട് സച്ചിന്

മുംബൈ: ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സഹീര്‍ ഖാനെ ടാഗ് ചെയ്താണ് സച്ചിന്‍, സുശീല മീണ എന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
'സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബൗളിങ് ആക്ഷന്‍ താങ്കളുടെ ആക്ഷനെ ഓര്‍മിപ്പിക്കുന്നു. താങ്കള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?'-സഹീര്‍ ഖാനെ ടാഗ് ചെയ്ത് സച്ചിന്‍ കുറിച്ചു. തന്റേതിനേക്കാള്‍ മികച്ച ആക്ഷനാണ് ഇതെന്ന് സഹീറിന്റെ മറുപടിയും ഒട്ടും വൈകാതെ വന്നു.
'താങ്കളല്ലേ ഇത്തരമൊരു സാമ്യം ചൂണ്ടിക്കാട്ടുന്നത്. അതിനോട് ഞാന്‍ എങ്ങനെ യോജിക്കാതിരിക്കും. അവരുടെ ബൗളിങ് ആക്ഷന്‍ ആയാസരഹിതവും സുന്ദരവുമാണ്. നല്ല ഭാവിയുള്ള താരമാണ്.'-സഹീര്‍ ഖാന്‍ സച്ചിന് മറുപടി നല്‍കി.
രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് സുശീല. സ്‌കൂള്‍ യൂണിഫോം ധരിച്ച് ചെരുപ്പ് പോലും ധരിക്കാതെയാണ് സുശീലയുടെ ബൗളിങ്.
Content Highlights: sachin tendulkar impressed with rajasthan school girls bowling