'പുറത്താക്കാന്‍ ഏറ്റവും പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് സച്ചിന്‍'- ക്ലര്‍ക്ക്

-
-

മെൽബൺ: പുറത്താക്കാൻ പ്രയാസമുള്ള ബാറ്റ്സ്മാനാണ് സച്ചിൻ തെണ്ടുൽക്കറെന്ന് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. ബാറ്റിങ്ങിൽ ഒരു ദൗർബല്യവുമില്ലാത്തതാണ് ഇതിന് കാരണമെന്നും ക്ലർക്ക് പറയുന്നു.

'ഞാൻ കണ്ടതിൽവെച്ച് ഏറ്റവും ടെക്നിക്കുള്ള ബാറ്റ്സ്മാനാണ് സച്ചിൻ. പുറത്താക്കാൻ ഏറ്റവും പ്രയാസമുള്ള ബാറ്റ്സ്മാൻ. ബാറ്റിങ്ങിൽ ഒരു ദൗർബല്യവും കാണിക്കാത്ത താരം.'ബിഗ് സ്പോർട്സ് ബ്രേക്ക്ഫാസ്റ്റ്'
എന്ന റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ക്ലർക്ക്.

ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലിയെ പ്രശംസിക്കാനും ക്ലർക്ക് മറന്നില്ല.' ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും നിലവിൽ ലോകത്തെ മികച്ച ബാറ്റ്സ്മാനാണ് കോലി. അദ്ദേഹത്തിന്റെ ഏകദിന, ട്വന്റി-20 റെക്കോഡുകൾ വിലമതിക്കാനാകാത്തതാണ്. ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം തന്റെ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയിരിക്കുന്നു.' ക്ലർക്ക് ചൂണ്ടിക്കാട്ടുന്നു.

കോലിയും സച്ചിനും ഒരുപോലെ സെഞ്ചുറി അടിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളാണ്. ഇതു തന്നെയാണ് ഇരുവരും തമ്മിലുള്ള സാമ്യവും. ക്ലർക്ക് കൂട്ടിച്ചേർത്തു.

200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച, 100 അന്താരാഷ്ട്ര സെഞ്ചുറിയുള്ള ഏക ക്രിക്കറ്റ് താരമാണ് സച്ചിൻ. ഏകദിനത്തിൽ 49 സെഞ്ചുറിയും ടെസ്റ്റിൽ 51 സെഞ്ചുറിയും സച്ചിന്റെ പേരിലുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസും സച്ചിന്റെ പേരിലാണ്.

Content Highlights: Sachin Tendulkar hardest batsman to get out Michael Clarke

Content Highlights: