അഞ്ചര വര്‍ഷത്തിന് ശേഷം ബാറ്റെടുത്ത് സച്ചിന്‍; എലിസ് പെറിയെ ബൗണ്ടറിയിലേക്ക് പറത്തി

മെല്‍ബണ്‍: അഞ്ചര വര്‍ഷത്തിന് ശേഷം വീണ്ടും ക്രിക്കറ്റ് ബാറ്റെടുത്ത് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശന മത്സരമായ ബുഷ്ഫയര്‍ ടൂര്‍ണമെന്റിന്റെ ഇടവേളയില്‍ സച്ചിന്‍ ഗ്രൗണ്ടിലിറങ്ങി. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എലിസ് പെറിക്കെതിരേ ഒരു ഓവര്‍ ബാറ്റുചെയ്തു. പെറി എറിഞ്ഞ ആദ്യ പന്തു തന്നെ സച്ചിന്‍ ബൗണ്ടറി കടത്തി.
പോണ്ടിങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവും തമ്മിലുള്ള ബുഷ്ഫയര്‍ മത്സരത്തിന്റെ ഇടവേളയിലായിരുന്നു സച്ചിന്റെ ബാറ്റിങ്. വനിതാ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥയുടെ 'മിസ് ഫീല്‍ഡിങ്ങ്' ഈ ഓവറില്‍ ഫീല്‍ഡര്‍മാരായി. നേരത്തെ സച്ചിനെതിരേ പന്തെറിയണമെന്ന ആഗ്രഹം എലിസ് പെറി ട്വീറ്റ് ചെയ്തിരുന്നു. ഈ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ സച്ചിന്‍ തീരുമാനിച്ചതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ് ഒരിക്കല്‍കൂടി ആരാധകര്‍ കണ്ടു.
Read More: 'ആദ്യ ബൗണ്ടറി നേടിയപ്പോള്‍ ഞെട്ടിപ്പോയി, തിരിഞ്ഞുനോക്കുമ്പോള്‍ കുറ്റബോധം'- നവ്ദീപ് സയ്‌നി
തോളിന് പരിക്കേറ്റതിനാല്‍ ക്രിക്കറ്റ് ബാറ്റെടുക്കരുതെന്ന് സച്ചിന് ഡോക്ടറുടെ നിര്‍ദേശമുണ്ട്. ബുഷ്ഫയര്‍ ടൂര്‍ണമെന്റില്‍ പോണ്ടിങ് ഇലവന്റെ പരിശീലകനായിട്ടാണ് സച്ചിന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇന്ത്യന്‍ താരം യുവരാജ് സിങ്ങും ടൂര്‍ണമെന്റിന്റെ ഭാഗമായി. ചാരിറ്റി മത്സരത്തില്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ടീമിലാണ് യുവരാജ് സിങ് കളിച്ചത്.
Content Highlights: Sachin Tendulkar Charity Bushfire Bash Ellyse Perry
Content Highlights: