റയാൻ റിക്കെൽട്ടന്റെ സെഞ്ചുറിയും തുണച്ചില്ല; മുംബൈയുടെ കൂറ്റൻ സ്‌കോർ മറികടന്ന് ഹൈദരാബാദ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

മുംബൈ: മുംബൈ ഓപ്പണർ റയാൻ റിക്കെൽട്ടന്റെ വെടിക്കെട്ട് സെഞ്ചുറി പാഴായി. മുംബൈ വാങ്കഡെയിൽ റൺപെരുമഴ പെയ്ത മത്സത്തിൽ ഹൈദരാബാദിന് ആറു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ ഹൈദാബാദ് മറികടന്നു. അർധസെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്ഡിന്റേയും (30 പന്തിൽ 76) ഹെന്റിച്ച് ക്ലാസന്റേയും (30 പന്തിൽ പുറത്താകാതെ 65) വെടിക്കെട്ട് പ്രകടനമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്.

നേരത്തെ സ്വന്തം മൈതാനത്ത് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഓപ്പണർ റയാൻ റിക്കെൽട്ടന്റെ സെഞ്ചുറിക്കരുത്തിലാണ് (55 പന്തിൽ പുറത്താകാതെ 123) 20 ഓവറിൽ അഞ്ചു വിക്കറ്റിന് 243 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡ്ഡും ചേർന്ന് മികച്ച തുടക്കം നൽകി. ആദ്യവിക്കറ്റിൽ 129 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് 24 പന്തിൽ 45 റൺസെടുത്ത അഭിഷേക് മടങ്ങിയത്. പിന്നാലെയെത്തിയ ഇഷാൻ കിഷൻ വന്നപാടെ മടങ്ങിയെങ്കിലും കൂറ്റനടികളുമായി ക്ലാസൻ കളംനിറഞ്ഞു. അവസാന നിമിഷം 10 പന്തിൽ 30 റൺസ് അടിച്ചെടുത്ത സലിൽ അറോറയുടെ പ്രകടനവും ഹൈദരാബാദിന്റെ വിജയത്തിൽ നിർണായകമായി. ക്ലാസനാണ് കളിയിലെ താരം. 

ജയത്തോടെ ഒമ്പത് കളികളിൽനിന്ന് 12 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. എട്ടിൽ ആറും തോറ്റ് നാല് പോയന്റ് മാത്രമുള്ള മുംബൈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

Content Highlights: Ryan Rickelton scored an unbeaten 123 off 55 balls., Mumbai Indians set a massive target of 243 runs at Wankhede., Will Jacks contributed a quick-fire 46 runs., Hardik Pandya added a vital 31 runs off 15 balls., Nitish Kumar Reddy provided the breakthrough for Sunrisers Hyderabad.